Quantcast

ദസറ ആഘോഷത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കുളുവിലെത്തും

ഡിസംബറിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സന്ദർശനം

MediaOne Logo

Web Desk

  • Published:

    5 Oct 2022 1:38 AM GMT

ദസറ ആഘോഷത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കുളുവിലെത്തും
X

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഹിമാചൽ പ്രദേശ് സന്ദർശിക്കും. ചരിത്ര പ്രസിദ്ധമായ കുളു ദസറ ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ബിലാസ്പൂർ എയിംസ് ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കുന്ന പ്രധാനമന്ത്രി സംസ്ഥാനത്തെ 3,650 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും. ഡിസംബറിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി ഹിമാചൽ പ്രദേശ് സന്ദർശിക്കുന്നത്.


ഒക്‌ടോബർ അഞ്ചിന് സംസ്ഥാനത്തെത്തുന്ന നരേന്ദ്രമോദി ബിലാസ്പൂരിലെ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്ക്യ സയൻസസ് അടക്കം വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. 3650 കോടിയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക.

Prime Minister Narendra Modi will arrive in Kullu for Dussehra celebrations

TAGS :

Next Story