Quantcast

കസ്റ്റഡിയില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തെ കാണാനെത്തി; പ്രിയങ്കയെ യു.പി പൊലീസ് തടഞ്ഞു

പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.

MediaOne Logo

Web Desk

  • Updated:

    2021-10-20 10:09:01.0

Published:

20 Oct 2021 3:32 PM IST

കസ്റ്റഡിയില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തെ കാണാനെത്തി; പ്രിയങ്കയെ യു.പി പൊലീസ് തടഞ്ഞു
X

ആഗ്രയിൽ കസ്റ്റഡിയിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് തടഞ്ഞു. പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.

നേരത്തെ ലഖിംപൂര്‍ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ പോയപ്പോഴും പ്രിയങ്കയെ യു.പി പൊലീസ് തടഞ്ഞിരുന്നു. അതേസമയം യു.പി പൊലീസ് പറയുന്നത് ആവശ്യമായ അനുമതിയില്ലാതെയാണ് പ്രിയങ്ക എത്തിയത് എന്നാണ്.

'എവിടെ പോകാനും ഞാന്‍ അനുമതി വാങ്ങണോ' എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. ഇത് ക്രമസമാധാന പ്രശ്നമാണെന്നായിരുന്നു പൊലീസ് ഓഫീസറുടെ മറുപടി.

'എന്താണ് പ്രശ്നം? ഒരാള്‍ മരിച്ചു. എന്താണ് ക്രമസമാധാന പ്രശ്നം? പറയൂ'- പ്രിയങ്ക ചോദിച്ചു.

ആഗ്രയില്‍ അരുണ്‍ എന്നയാളാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് 25 ലക്ഷം രൂപ മോഷ്ടിച്ചു എന്നായിരുന്നു പൊലീസിന്‍റെ ആരോപണം. സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയായിരുന്നു അരുണ്‍. ചോദ്യംചെയ്യലിനിടെ ആരോഗ്യം മോശമായ അരുണ്‍ മരിച്ചു എന്നായിരുന്നു പൊലീസിന്‍റെ വിശദീകരണം. അരുണിന്‍റെ കുടുംബത്തെ കാണാനെത്തിയപ്പോഴാണ് പ്രിയങ്കയെ യു.പി പൊലീസ് തടഞ്ഞത്.

TAGS :

Next Story