Quantcast

പ്രവാചകൻ മുഹമ്മദ് നബിയെ സിലബസിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം; നേരത്തെ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സ്റ്റാലിൻ

പ്രവാചകൻ മുഹമ്മദ് നബി പ്രബോധനം ചെയ്ത സമത്വപരവും സ്നേഹപരവുമായ തത്വങ്ങളെ സ്റ്റാലിൻ പ്രശംസിച്ചു.

MediaOne Logo

Web Desk

  • Published:

    22 Sept 2025 6:46 PM IST

പ്രവാചകൻ മുഹമ്മദ് നബിയെ സിലബസിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം; നേരത്തെ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സ്റ്റാലിൻ
X

ചെന്നൈ: പ്രവാചകൻ മുഹമ്മദ് നബിയുടെ അധ്യാപനങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തോട് പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.

പ്രവാചകനെക്കുറിച്ചുള്ള ഉള്ളടക്കം ഇതിനകം തന്നെ സിലബസിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് സ്റ്റാലിൻ വിഷയത്തിൽ പ്രതികരിച്ചത്. എസ്ഡിപിഐ നേതാവ് നെല്ലായ് മുബാറക്കാണ് പ്രവാചകനെ കുറിച്ചുള്ള ഉള്ളടക്കം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചത്.

പ്രവാചകൻ മുഹമ്മദ് നബി പ്രബോധനം ചെയ്ത സമത്വപരവും സ്നേഹപരവുമായ തത്വങ്ങളെ സ്റ്റാലിൻ പ്രശംസിച്ചു. പെരിയാർ ഇ.വി രാമസാമി, ഡി.എം.കെ നേതാക്കളായ സി.എൻ. അണ്ണാദുരൈ, എം. കരുണാനിധി തുടങ്ങിയ തമിഴ് പരിഷ്കരണവാദികളുടെ പ്രത്യയശാസ്ത്രങ്ങൾ പ്രവാചകന്റെ പ്രബോധനത്തോട് ചേർന്ന് നിൽക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുമുള്ള ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) പ്രതിബദ്ധത സ്റ്റാലിൻ വ്യക്തമാക്കി. വഖഫ് നിയമത്തിലെ വിവാദ ഭേദഗതികളെ വിമർശിച്ച സ്റ്റാലിൻ, ഡിഎംകെയുടെ കൂടി നിയമപോരാട്ടങ്ങൾ മൂലമാണ് ഭേദഗതി നിയമത്തിലെ പ്രധാന വ്യവസ്ഥകൾക്ക് സുപ്രിംകോടതി സ്റ്റേ അനുവദിച്ചതെന്നും പറഞ്ഞു. പൗരത്വ ഭേദഗതി നിയമം (സി‌എ‌എ), മുത്തലാഖ് തുടങ്ങിയ മുസ്‌ലിം വിഷയങ്ങളിൽ എഐഎഡിഎംകെ വഞ്ചന കാണിച്ചുവെന്ന് സ്റ്റാലിൻ വ്യക്തമാക്കി.

TAGS :

Next Story