Quantcast

ക്വാറന്റയിനെതിരെ പ്രതിഷേധം ശക്തമാകുന്നു; നടപടി പിൻവലിക്കണമെന്ന് പ്രവാസി കൂട്ടായ്മകൾ

ദുബൈ ഉൾപ്പെടെയുള്ള ഗൾഫ് നഗരങ്ങളിൽ വന്നിറങ്ങുമ്പോൾ കോവിഡ് നെഗറ്റീവാണെങ്കിൽ ക്വാറൻറയിൻ ആവശ്യമില്ലെന്ന പ്രായോഗിക രീതി കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളും പിന്തുടരണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്

MediaOne Logo

Web Desk

  • Updated:

    2022-01-09 09:33:52.0

Published:

9 Jan 2022 9:31 AM GMT

ക്വാറന്റയിനെതിരെ പ്രതിഷേധം ശക്തമാകുന്നു; നടപടി പിൻവലിക്കണമെന്ന് പ്രവാസി കൂട്ടായ്മകൾ
X

കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ പ്രവാസികൾക്ക് നിർബന്ധിത ക്വാറന്റയിൻ അടിച്ചേൽപിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കോവിഡ് മാർഗനിർദേശങ്ങൾക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു.നിരവധി പ്രവാസികളാണ് പുതിയ മാർഗനിർദേശങ്ങളെ തുടർന്ന് യാത്ര റദ്ദാക്കുന്നത്. പ്രക്ഷോഭ പരിപാടികൾ ഫലപ്രദമായി ആവിഷ്‌ക്കരിക്കാനാണ് വിവിധ പ്രവാസി കൂട്ടായ്മകളുടെ തീരുമാനം.

അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്ക് ക്വാറൻറയില്ലായെന്നതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. കേരളത്തിലെ പാർട്ടി പരിപാടികൾക്ക നിയന്ത്രണമില്ല, ഉദ്ഘാടന ചടങ്ങുകളിലും മറ്റും ഒത്തുചേരുന്ന ആൾക്കൂട്ടത്തിനും വിലക്കില്ല, ആകെയുള്ളത് വിദേശത്തുനിന്നെത്തുന്നവർക്ക് ഒരാഴ്ചക്കാലം നിർബന്ധിത ക്വാറന്റയിൻ. ഇതിനെതിരെയാണ് പ്രവാസലോകത്ത് പ്രതിഷേധം ശക്തമാകുന്നത്.അടയന്തിരാവശ്യങ്ങൾക്കായി ചുരുക്കം ദിവസങ്ങളിലേക്ക് നാട്ടിൽ വരുന്ന പലരും യാത്ര മാറ്റിവെക്കുന്ന അവസ്ഥയാണുള്ളത്.

വാക്‌സിനേഷനും ബൂസ്റ്റർ ഡോസും കൃത്യമായി സ്വീകരിച്ച ഗൾഫ് മലയാളികളുടെ കാര്യത്തിൽ ക്വാറന്റയിൻ ഒഴിവാക്കണമെന്ന ആവശ്യമാണ് പ്രവാസി കൂട്ടായ്മകൾ ഉന്നയിക്കുന്നത്. ദുബൈ ഉൾപ്പെടെയുള്ള ഗൾഫ് നഗരങ്ങളിൽ വന്നിറങ്ങുമ്പോൾ കോവിഡ് നെഗറ്റീവാണെങ്കിൽ ക്വാറൻറയിൻ ആവശ്യമില്ലെന്ന പ്രായോഗിക രീതി കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളും പിന്തുടരണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.

TAGS :

Next Story