'എംഎൽഎമാർ പുതിയ സർക്കാരിൽ നിന്ന് പിന്മാറണം'; ആവശ്യം ശക്തമാക്കി കുക്കി സംഘടനകൾ
ഇന്നലെ വൈകുന്നേരവും ചുരാചാന്ദ്പൂരിൽ സ്ത്രീകൾ സംഘടിച്ച് പ്രതിഷേധിച്ചു

ഇംഫാൽ: കുക്കി എംഎൽഎമാർ പുതിയ സർക്കാരിൽ നിന്ന് പിന്മാറണം എന്ന് ആവശ്യം ശക്തമാക്കി കുക്കി സംഘടനകൾ. പിന്മാറുന്നത് വരെ പ്രതിഷേധം തുടരുമെന്ന് കുക്കി സംഘടനകൾ അറിയിച്ചു. ഇന്നലെ വൈകുന്നേരവും ചുരാചാന്ദ്പൂരിൽ സ്ത്രീകൾ സംഘടിച്ച് പ്രതിഷേധിച്ചു. കുക്കി മേഖലകളില്‍ അടച്ചിടലും റോഡ് ഉപരോധവും തുടരുകയാണ്.
ചുരാചന്ദ്പൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഉപമുഖ്യമന്ത്രി നെംച കിപ്‌ജെൻ അടക്കം മന്ത്രിസഭയില്‍ ചേര്‍ന്ന മൂന്ന് എംഎല്‍എമാരെ കൊലപ്പെടുത്തുന്നവര്‍ക്ക് കുക്കി സായുധ സംഘം ഇനാം പ്രഖ്യാപിച്ചിരുന്നു. കുക്കി എംഎല്‍എമാര്‍ സര്‍ക്കാരില്‍നിന്ന് രാജിവയ്ക്കണമെന്നും പ്രത്യേക സ്വയംഭരണ പ്രദേശം അനുവദിക്കണമെന്ന നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് കുക്കികൾ.
കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിലാണ് മണിപ്പൂര്‍. , ഇന്ന് കുക്കി മേഖലകളിൽ സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. പുറത്ത് നിന്ന് ആർക്കും പ്രവേശനമില്ല. സർക്കാരിന്‍റെ ഭാഗമായവർ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് കുക്കി സംഘങ്ങൾ പറഞ്ഞു. ചുരചന്ദ്പൂരിലാണ് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായത്
Adjust Story Font
16

