Quantcast

ഇന്ത്യൻ സേനയിൽ അഭിമാനം തോന്നുന്നു; വി ഡി സതീശൻ

സൈന്യത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും.

MediaOne Logo

Web Desk

  • Updated:

    2025-05-07 04:16:06.0

Published:

7 May 2025 9:45 AM IST

ഇന്ത്യൻ സേനയിൽ അഭിമാനം തോന്നുന്നു; വി ഡി സതീശൻ
X

ന്യൂഡൽഹി: ഇന്ത്യൻ സേനയിൽ അഭിമാനം തോന്നുന്നുവെന്ന് ഫെയസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിലാണ് പ്രതികരണം. ഓപറേഷൻ സിന്ദൂരിന്റെ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്.

അതേസമയം സൈന്യത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മുന്നോട്ട് വന്നു. ഇന്ത്യൻ ആർമിയുടെ നീക്കത്തെ ശക്തമായി പിന്തുണക്കുന്നു. രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം. ഭീകരൻമാർക്ക് മറുപടി കൊടുക്കേണ്ടത് നാളെ ഇത് ആവർത്തിക്കാതിരിക്കാൻ ആവശ്യമായിരുന്നുവെന്നും രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്ന നടപടിയായിരുന്നുവെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

ബഹാവൽപൂർ, മുസാഫറബാദ്, കോട്ലി, മുറിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. 12 ഭീകരർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കി. ആക്രമണം സ്ഥിരീകരിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ശക്തമായി പ്രതികരിക്കാൻ പാകിസ്താന് അവകാശവുമുണ്ടെന്ന് എക്‌സിൽ പ്രതികിച്ചു.

ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിൽ ടൂറിസ്റ്റ്കൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തിലാണ് ഇന്ത്യയുടെ തിരിച്ചടി. ഇന്ന് പുലർച്ചെയാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ അക്രമണം നടത്തിയത്.

ഒമ്പത് പാക് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചതായാണ് കരസേന നൽകുന്ന വിവരം. 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിലാണ് തിരിച്ചടി.

TAGS :

Next Story