Quantcast

പഞ്ചാബിൽ അമ്മ കാമുകന്‍റെ കൂടെ ഒളിച്ചോടി, നിര്‍ത്താതെ കരഞ്ഞ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേർന്ന് കൊലപ്പെടുത്തി

കൊലപാതകത്തിന് ശേഷം മൃതദേഹം ദേശീയപാതയിലെ കലുങ്കിൽ വലിച്ചെറിയുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    19 Aug 2025 3:35 PM IST

പഞ്ചാബിൽ അമ്മ കാമുകന്‍റെ കൂടെ ഒളിച്ചോടി, നിര്‍ത്താതെ കരഞ്ഞ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേർന്ന് കൊലപ്പെടുത്തി
X

ജലന്ധർ: പഞ്ചാബിലെ ജലന്ധറിൽ ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേർന്ന് കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കാമുകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെയായിരുന്നു കൊലപാതകം.

മൂന്നാം വിവാഹത്തിന് ശേഷമായിരുന്നു കുഞ്ഞിന്റെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടിയതെന്ന് ജലന്ധർ റൂറൽ എസ്പി ഡി. സരബ്ജിത് സിങ് റായ് പറഞ്ഞു. കഞ്ഞിനെ വീട്ടിൽ ഉപേക്ഷിച്ചായിരുന്നു യുവതി ഒളിച്ചോടിയത്.

അമ്മയില്ലാത്തതുകൊണ്ടുതന്നെ കുഞ്ഞ് നിരന്തരമായി കരയുമായിരുന്നു. തുടർന്ന് കുഞ്ഞിനെ പരിപാലിക്കാൻ കഴിയാതെ വന്ന യുവതിയുട പിതാവും മാതാവും ചേർന്ന് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.

കൊലപാതകത്തിന് ശേഷം മൃതദേഹം ദേശീയപാതയിലെ കലുങ്കിൽ വലിച്ചെറിയുകയായിരുന്നു. രണ്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. പ്രതികളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി സരബ്ജിത് റായ് പറഞ്ഞു.

TAGS :

Next Story