Quantcast

ഉത്തരേന്ത്യയിൽ നാശം വിതച്ച് കനത്ത മഴ; ജമ്മു-കശ്മീരിൽ പാലങ്ങൾ ഒലിച്ചുപോയി, ഡൽഹിയിൽ മെട്രോ സർവീസ് നിർത്തിവച്ചു

കശ്മീർ ,ഡൽഹി ,ഉത്തരാഖണ്ഡ്,ഹിമാചൽ പ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിലാണ് ശക്തമായ മഴ

MediaOne Logo

Web Desk

  • Updated:

    2025-08-29 07:36:06.0

Published:

29 Aug 2025 1:00 PM IST

ഉത്തരേന്ത്യയിൽ നാശം വിതച്ച് കനത്ത മഴ; ജമ്മു-കശ്മീരിൽ പാലങ്ങൾ ഒലിച്ചുപോയി, ഡൽഹിയിൽ മെട്രോ സർവീസ് നിർത്തിവച്ചു
X

ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ജമ്മു-കശ്മീരിൽ പാലങ്ങൾ ഒലിച്ചുപോയി. ഉത്തരാഖണ്ഡിൽ പുഴകൾ കരകവിഞ്ഞു. മഴയെ തുടർന്ന് ഡൽഹി മെട്രോ സർവീസ് നിർത്തിവച്ചു.

കശ്മീർ ,ഡൽഹി ,ഉത്തരാഖണ്ഡ്,ഹിമാചൽ പ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിലാണ് ശക്തമായ മഴ. അളകനന്ദ,മന്ദാകിനി നദികൾ കരകവിഞ്ഞ് ഒഴുകിയതോടെ ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടു. പ്രധാന റോഡുകൾ എല്ലാം ഇപ്പോഴും വെള്ളത്തിലാണ്.

ഉത്തരാഖണ്ഡിലെ ചമോലി പ്രളയഭീതിയിലാണ്.സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുണ്. ഉത്തരാഖണ്ഡിലേക്കുള്ള പ്രധാനറോഡുകളിൽ പലതും മണ്ണിടിച്ചാൽ മൂലം അടച്ചിട്ടിരിക്കുകയാണ്. ഹിമാചൽപ്രദേശിലും രാവിലെ മുതൽ ശക്തമായ മഴയാണ്. മണാലിയിൽ അലിയോ -മണാലി ദേശിയ തകർന്നതിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള സാധനവിതരണങ്ങൾ തടസപ്പെട്ടു.

ചണ്ഡീഗഡ്-മണാലി ഹൈവേയും അടച്ചു. ബിയാസ് നദി കരകവിഞ്ഞു ഒഴികിയതോടെ ദേശിയ പാതയുടെ ഒരുഭാഗം ഒളിച്ചുപോയി. കശ്മീരിലും സ്ഥിതി സങ്കീർണ്ണമാണ്. മണ്ണിടിച്ചിൽ ഭീഷണിയിലാണ് വിവിധ ഇടങ്ങൾ. ഡൽഹിയിലെ മഴയിൽ മെട്രോ സർവീസുകൾ താളം തെറ്റി.പ്രധാന ലൈനുകളിലെ സർവീസ് രാവിലെ നിർത്തിവെച്ചു.പലയിടത്തും വെള്ളം കയറി.

TAGS :

Next Story