Quantcast

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാൻ കോൺഗ്രസ്: രാഹുൽഗാന്ധി പ്രവർത്തകരെ കാണും

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ പ്രാധാന്യത്തോടെയാണ് കാണുന്നത് ഗുജറാത്ത് കോൺഗ്രസ്‌

MediaOne Logo

Web Desk

  • Published:

    5 March 2025 11:15 AM IST

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാൻ കോൺഗ്രസ്:  രാഹുൽഗാന്ധി പ്രവർത്തകരെ കാണും
X

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് മാർച്ച് 7-8 തിയതികളിൽ ഗുജറാത്ത് സന്ദർശിക്കും.

സംസ്ഥാന- ജില്ലാ, നേതാക്കളെയും പ്രവര്‍ത്തകരേയും രാഹുല്‍ ഗാന്ധി കാണും. അതേസമയം അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി യോഗം അഹമ്മദാബാദിലാണ് നടക്കുന്നത്. ഏപ്രില്‍ എട്ട്-ഒമ്പത് തിയതികളിലാണ് യോഗം. ഇതിന്റെ ഭാഗമായി എഐസിസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സംസ്ഥാനത്തെ നേതാക്കളുമായി സംസാരിക്കുന്നുണ്ട്.

64 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗുജറാത്തില്‍ എഐസിസിയുടെ ഒരു സെഷന്‍ നടക്കുന്നത്. ഇതിന്റെ മുന്നൊരുക്കങ്ങളും നടന്നുവരുന്നു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി യോഗത്തിന് മുമ്പെയാണ് രാഹുല്‍ ഗാന്ധി, ഗുജറാത്തിലെ പാര്‍ട്ടിപ്രവര്‍ത്തകരെയും നേതാക്കളെയും കാണുന്നത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനം വളരെ പ്രധാനപ്പെട്ടതാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

പ്രാദേശിക പാർട്ടി പ്രവർത്തകർ, പാർട്ടി അധ്യക്ഷൻ, എംഎൽഎമാർ, മുൻ എംഎൽഎമാർ തുടങ്ങിയവരുമായി രാഹുൽ കൂടിക്കാഴ്ച നടത്തുമെന്നും പ്രസ്താവനയിൽ പറയുന്നു. അദ്ദേഹം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2027ലാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. നേരത്തെ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ കാണുന്നത്.

TAGS :

Next Story