Quantcast

പഹൽഗാം ഭീകരാക്രമണം: രാഹുൽ ഗാന്ധി നാളെ കശ്മീരിലേക്ക്

സർവകക്ഷിയോഗം അവസാനിച്ചു

MediaOne Logo

Web Desk

  • Updated:

    2025-04-24 16:57:18.0

Published:

24 April 2025 9:02 PM IST

പഹൽഗാം ഭീകരാക്രമണം: രാഹുൽ ഗാന്ധി നാളെ കശ്മീരിലേക്ക്
X

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ കശ്മീർ സന്ദർശിക്കും. കശ്മീരിലെ അനന്ത്നഗറിലെത്തുന്ന രാഹുൽ ഗാന്ധി ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദര്‍ശിക്കും. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് കശ്മീരിൽ രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം ഉണ്ടായത്.

പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷിയോഗം അവസാനിച്ചു. ഏപ്രിൽ 20ന് മുൻപ് ബൈസരൻ താഴ്വര തുറന്നത് സുരക്ഷാസേനയുടെ അറിവോടെ അല്ല എന്ന് കേന്ദ്രം യോഗത്തിൽ അറിയിച്ചതായി ഹാരിസ് ബീരാൻ എംപി പറഞ്ഞു. പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കാത്തത് ഉന്നയിച്ചു. അന്വേഷണം സംബന്ധിച്ച കാര്യങ്ങൾ രാജ്യത്തെ അറിയിക്കണം എന്ന് ആവശ്യപ്പെട്ടു. സേന അംഗബലം കുറവായതുകൊണ്ടാണോ ഈ മേഖലയിൽ സേനയെ വിന്യസിക്കാത്ത എന്ന ചോദ്യത്തിന് മറുപടി നൽകിയില്ല.

സാമൂഹ്യ മാധ്യമങ്ങൾ മതസ്പർദ്ധ വളർത്തുന്ന പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം സംബന്ധിച്ച വിവരങ്ങൾ രാജ്യത്തെ അറിയിക്കണം. ജമ്മുകശ്മീരിൽ പോകാനുള്ള ആളുകളുടെ ഭീതി മാറ്റണം. തുടർനടപടികൾ സംബന്ധിച്ച് യോഗത്തിൽ കൃത്യമായ മറുപടി നൽകിയില്ല. ഇതുവരെ സ്വീകരിച്ച നടപടികളാണ് പ്രതിരോധ മന്ത്രി യോഗത്തിൽ വിശദീകരിച്ചത്. അമർനാഥ യാത്രയോട് അനുബന്ധിച്ച് ജൂൺ മാസത്തിൽ തുറക്കേണ്ട ബൈസരൻവാലി ഏപ്രിൽ തുറന്നത് സുരക്ഷാസേനയുടെ അറിവോടെ അല്ല എന്ന് കേന്ദ്രം യോഗത്തിൽ പറഞ്ഞുവെന്നും ഹാരിസ് ബീരാൻ എംപി പറഞ്ഞു.

TAGS :

Next Story