കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകർക്ക് ചോക്ലേറ്റ് നൽകി രാഹുൽ ഗാന്ധി
ബിഹാറിലെ ആരയിൽ വെച്ചാണ് യുവമോർച്ച പ്രവർത്തകർ രാഹുലിന്റെ യാത്രക്ക് നേരെ കരിങ്കൊടി വീശിയത്

ന്യൂഡൽഹി: 'വോട്ടർ അധികാർ യാത്ര'ക്കിടെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ അടുത്തേക്ക് വിളിച്ച് ചോക്ലേറ്റ് നൽകി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ബിഹാറിലെ ആരയിൽ വെച്ചാണ് യുവമോർച്ച പ്രവർത്തകർ രാഹുലിന്റെ യാത്രക്ക് നേരെ കരിങ്കൊടി വീശിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മാതാവിനെയും രാഹുൽ അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു യുവമോർച്ച പ്രതിഷേധം. വാഹനം നിർത്തി പ്രതിഷേധക്കാരെ അടുത്തേക്ക് വിളിച്ച രാഹുൽ ഗാന്ധി അവർക്ക് ചോക്ലേറ്റ് നൽകുകയായിരുന്നു.
#WATCH | Arrah, Bihar: Lok Sabha LoP and Congress MP Rahul Gandhi offered candies to BJYM workers who showed him black flags and confronted him over the alleged derogatory remarks made against the Prime Minister and his late mother at a Mahagathbandhan event in Darbhanga. pic.twitter.com/dkFXz8WJeB
— ANI (@ANI) August 30, 2025
വോട്ടർ അധികാർ യാത്രക്കിടെ ഒരു കോൺഗ്രസ് പ്രവർത്തകൻ പ്രധാനമന്ത്രിക്കും മാതാവിനുമെതിരെ മോശം വാക്കുകൾ ഉപയോഗിച്ചെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപി നേതാവിന്റെ പരാതിയിൽ രാഹുലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ബിജെപി നേതാവായ കൃഷ്ണ സിങ് കല്ലുവിന്റെ പരാതിയിൽ പട്‌നയിലെ ഗാന്ധി മൈതാൻ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16

