Quantcast

'2024 തെരഞ്ഞെടുപ്പിനുമുൻപ് രാമക്ഷേത്രത്തിൽ സ്‌ഫോടനമുണ്ടാകും; ബി.ജെ.പി നേതാവ് കൊല്ലപ്പെടും'-വെളിപ്പെടുത്തലുമായി സത്യപാൽ മാലിക്

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ബി.ജെ.പിയിൽ കലാപം പൊട്ടിപ്പുറപ്പെടുമെന്നും പാർട്ടി തലപ്പത്തുനിന്ന് മോദി നിഷ്‌കാസിതനാകുമെന്നും സത്യപാൽ മാലിക്

MediaOne Logo

Web Desk

  • Updated:

    2023-07-31 14:55:36.0

Published:

31 July 2023 2:54 PM GMT

Ram Mandir attack, murder of any BJP leader ahead 2024 election, Jammu and Kashmir Governor Satya Pal Malik, Satya Pal Malik about Narendra Modi, Satya Pal Malik about BJP in 2024
X

നരേന്ദ്ര മോദിയും സത്യപാല്‍ മാലികും

ന്യൂഡൽഹി: 2024ൽ ഭരണം നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ഏതറ്റംവരെയും പോകുമെന്ന് ജമ്മു കശ്മീർ, ഗോവ മുൻ ഗവർണർ സത്യപാൽ മാലിക്. തെരഞ്ഞെടുപ്പിനുമുൻപ് രാമക്ഷേത്രത്തിൽ ബോംബ് സ്‌ഫോടനം നടക്കാനോ ഏതെങ്കിലും ബി.ജെ.പി നേതാവ് കൊല്ലപ്പെടാനോ സാധ്യതയുണ്ടെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു.

ദേശീയ പോർട്ടലായ 'ന്യൂസ്‌ക്ലിക്കി'നു നൽകിയ അഭിമുഖത്തിലാണ് സത്യപാൽ മാലികിന്റെ വെളിപ്പെടുത്തൽ. 'എന്തെങ്കിലും സംഭവിക്കുമെന്ന പേടിയുണ്ട് എനിക്ക്. രാമക്ഷേത്രത്തിൽ സ്‌ഫോടനം നടക്കുകയോ ഏതെങ്കിലും ബി.ജെ.പി നേതാവ് കൊല്ലപ്പെടുകയോ ചെയ്യാനിടയുണ്ട്. അവർ അത്തരം കാര്യങ്ങൾ ചെയ്യും. പുൽവാമ സൃഷ്ടിച്ചവർക്ക് എന്തും ചെയ്യാനാകും'-സത്യപാൽ പറഞ്ഞു.

2024ലെ തെരഞ്ഞെടുപ്പിൽ അവർ രക്ഷപ്പെടില്ല. അധികാരം നഷ്ടപ്പെടും. 200ലും കുറഞ്ഞ സീറ്റിലേക്ക് (ബി.ജെ.പി) തകർന്നാൽ (പാർട്ടി പദവിയിൽനിന്ന്) നീക്കുമെന്ന് അദ്ദേഹത്തിന് അറിയാം. തെരഞ്ഞെടുപ്പിൽ തോറ്റാൽ മോദിക്കെതിരെ പാർട്ടിക്കകത്തു പുകയുന്ന എതിർപ്പുകളെല്ലാം പുറത്തുവരും. അത് പാർട്ടിയുടെ നാശത്തിൽ കലാശിക്കുകയും ചെയ്യും. തെറ്റായ പാതയിലൂടെയാണ് അവർ സഞ്ചരിക്കുന്നത്. അതുകൊണ്ട് ഇപ്പോൾ തന്നെ അവരെ അധികാരത്തിൽനിന്ന് പുറത്താക്കേണ്ടതുണ്ട്. അവർ 2024 തെരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന് ഞാൻ ഉറപ്പുനൽകുന്നുവെന്നും സത്യപാൽ മാലിക് വ്യക്തമാക്കി.

മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ അഭിമുഖത്തിന്റെ ഭാഗം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് സത്യപാൽ മാലിക് വെളിപ്പെടുത്തിയിരിക്കുന്നതെന്ന് ഭൂഷൺ പറഞ്ഞു. ഒരുകാലത്ത് മോദിയുടെ വിശ്വസ്തനും ജമ്മു കശ്മീർ, ഗോവ ഗവർണറുമായിരുന്നയാളാണ് 2024ൽ അധികാരം പിടിക്കാൻ വേണ്ടി അദ്ദേഹം ഏതറ്റംവരെയും പോകുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നതെന്ന് മഹാരാഷ്ട്രാ കോൺഗ്രസ് പ്രതികരിച്ചു.

ഇതിനുമുൻപും സത്യപാൽ മാലിക് മോദിക്കും ബി.ജെ.പി നേതൃത്വത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ നടത്തിയിരുന്നു. പുൽവാമ ആക്രമണത്തിൽ ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ചു നിശബ്ദനാകാൻ മോദി തന്നോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം നേരത്തെ 'ദി വയറി'ൽ കരൺ താപറിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അഴിമതി പ്രശ്‌നങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ തന്റെ ഗോവയിലെ ഗവർണർ സ്ഥാനത്തുനിന്നു നീക്കിയെന്നും അദ്ദേഹം ആരോപിച്ചു.

Summary: ''I am afraid that someone will do something mischievous, like Ram Mandir attack or murder of any BJP leader ahead of 2024 election''; Claims former Jammu and Kashmir Governor Satya Pal Malik

TAGS :

Next Story