Quantcast

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്ക് ശമനം; പ്രധാനമന്ത്രി ചൊവ്വാഴ്ച പഞ്ചാബ് സന്ദർശിക്കും

1955ന് ശേഷമുള്ള ഏറ്റവും വലിയ പ്രളയത്തിനാണ് പഞ്ചാബ് സാക്ഷ്യം വഹിക്കുന്നത്

MediaOne Logo

Web Desk

  • Published:

    7 Sept 2025 1:59 PM IST

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്ക് ശമനം; പ്രധാനമന്ത്രി ചൊവ്വാഴ്ച പഞ്ചാബ് സന്ദർശിക്കും
X

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്ക് നേരിയ ശമനം. മഴക്കെടുതിയിൽ പഞ്ചാബിൽ 46 ഉം, ഹിമാചൽ പ്രദേശിൽ 366 പേരും മരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പഞ്ചാബിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിക്കും.

പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ, ഡൽഹി എന്നിവിടങ്ങളിലാണ് മഴ കനത്ത നാശനഷ്ടങ്ങൾ സൃഷ്ടിച്ചത്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ തുടരുകയാണ്. വീടും കൃഷിയും നഷ്ടപ്പെട്ട നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

അതിനിടെ, പഞ്ചാബ് ഗുരുദാസ് പൂരിലെ പ്രളയബാധിത മേഖല മറ്റന്നാൾ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കും. 1955ന് ശേഷമുള്ള ഏറ്റവും വലിയ പ്രളയത്തിനാണ് പഞ്ചാബ് സാക്ഷ്യം വഹിക്കുന്നത്. പഞ്ചാബ് ഹിമാചൽ പ്രദേശ് ഉത്തരാഖണ്ഡ് ജമ്മു കാശ്മീർ എന്നീ നാല് സംസ്ഥാനങ്ങളും കേന്ദ്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story