Quantcast

'കങ്കണയുടെ കവിളിനേക്കാൾ മിനുസമേറിയ റോഡുകൾ'; പുലിവാലു പിടിച്ച് കോൺഗ്രസ് എംഎൽഎ

നേരത്തെ, മഹാരാഷ്ട്ര മന്ത്രിയും സമാന പരാമർശം നടത്തി വിവാദത്തിൽ അകപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    16 Jan 2022 12:38 PM IST

കങ്കണയുടെ കവിളിനേക്കാൾ മിനുസമേറിയ റോഡുകൾ; പുലിവാലു പിടിച്ച് കോൺഗ്രസ് എംഎൽഎ
X

റാഞ്ചി: റോഡുകളെ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ കവിളുകളോട് ഉപമിച്ച ജാർഖണ്ഡ് കോൺഗ്രസ് എംഎൽഎ വിവാദത്തിൽ. സ്വന്തം മണ്ഡലത്തിലെ റോഡ് ഉദ്ഘാടനച്ചടങ്ങിലായിരുന്നു എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരിയുടെ പരാമർശങ്ങൾ. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

'മണ്ഡലത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള 14 റോഡുകളുടെ നിർമാണം കൂടി ഉടൻ ആരംഭിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. അവ നടി കങ്കണ റണാവത്തിന്റെ കവിളിനേക്കാൾ മനോഹരമായിരിക്കും.' - എന്നാണ് എംഎല്‍‌എ വീഡിയോയിൽ പറയുന്നത്.

നേരത്തെ, മഹാരാഷ്ട്ര മന്ത്രിയും സമാനമായ പരാമർശം നടത്തി വിവാദത്തിൽ അകപ്പെട്ടിരുന്നു. തന്റെ മണ്ഡലത്തിലെ റോഡുകളെ നടി ഹേമമാലിനിയുടെ കവിളിനോടാണ് മന്ത്രി ഉപമിച്ചിരുന്നത്.

TAGS :

Next Story