Quantcast

ഇന്ധനപ്രതിസന്ധി രൂക്ഷം; കേന്ദ്ര മന്ത്രിമാർ ഗൾഫ് രാജ്യങ്ങളിലേക്ക്

കേന്ദ്ര പെട്രോളിയം മന്ത്രി ഹർ ദീപ് സിങ്ങ് പുരി ഖത്തറിലും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ യുഎഇയിലും സന്ദർശനം നടത്തും

MediaOne Logo

Web Desk

  • Updated:

    2026-04-10 01:10:19.0

Published:

10 April 2026 6:33 AM IST

ഇന്ധനപ്രതിസന്ധി രൂക്ഷം; കേന്ദ്ര മന്ത്രിമാർ ഗൾഫ് രാജ്യങ്ങളിലേക്ക്
X

ഡൽഹി: ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കേന്ദ്ര മന്ത്രിമാർ ഗൾഫ് രാജ്യങ്ങളിലേക്ക്. കേന്ദ്ര പെട്രോളിയം മന്ത്രി ഹർ ദീപ് സിങ്ങ് പുരി ഖത്തറിലും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ യുഎഇയിലും സന്ദർശനം നടത്തും. ഖത്തറിൽ നിന്ന് കൂടുതൽ എൽഎൻജിയും എൽ.പി.ജിയും ഇന്ത്യയിലേക്കെത്തിക്കാനുള്ള ഇടപെടൽ ശക്തമാക്കാനാണ് സന്ദർശനം.ഇന്ത്യ എൽഎൻജി വിതരണത്തിന്റെ 45 ശതമാനത്തിനും എൽപിജി വിതരണത്തിന്‍റെ 20% ത്തിനും ഖത്തറിനെയാണ് ആശ്രയിക്കുന്നത്.

യുദ്ധത്തിന്റെ മൂന്നാം ദിവസമായ മാർച്ച് 2 ന് ഖത്തർ എല്ലാ എൽഎൻജി ഉൽപ്പാദനവും നിർത്തിവച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ യുഎ ഇ രണ്ട് ദിവസത്തെ സന്ദര്‍ശനം നാളെയും മറ്റന്നാളുമാണ്. നയതന്ത്ര ചര്‍ച്ചകള്‍ക്കൊപ്പം വ്യാപാര ബന്ധം ശക്തമാകുന്നതും ചര്‍ച്ചയാകും.



TAGS :

Next Story