ശബരിമല യുവതീപ്രവേശം: ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും
ജസ്റ്റിസ് ബി.വി നാഗരത്‌ന ആണ് ബെഞ്ചിലെ ഏക വനിതാ അംഗം

- Published:
4 April 2026 8:26 PM IST

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന കേസ് പരിഗണിക്കാൻ സുപ്രിംകോടതി ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആണ് അധ്യക്ഷൻ. ജസ്റ്റിസ് ബി.വി നാഗരത്‌ന ആണ് ബെഞ്ചിലെ ഏക വനിതാ അംഗം. ഏപ്രിൽ ഏഴിനാണ് ബെഞ്ചിന്റെ ആദ്യ വാദം കേൾക്കൽ.
ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, എ.അമാനുല്ല, അരവിന്ദ് കുമാർ, എ.ജെ മസീഹ്, പി.ബി വരാലെ, ആർ.മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങൾ.
ഏപ്രിൽ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ യുവതീപ്രവേശനത്തെ എതിർക്കുന്നവരുടെ വാദവും 14, 15, 16 തീയതികളിൽ അനുകൂലിക്കുന്നവരുടെ വാദവുമാണ് നടക്കുക.
Next Story
Adjust Story Font
16
