Quantcast

ഗുരുഗ്രാമിൽ കുടിയേറ്റ മുസ്‌ലിംകൾക്കെതിരായ അതിക്രമം; പൊലീസ് അടിയന്തരമായി ഇടപെടണമെന്ന് സാകേത് ഗോഖലെ

അക്രമകാരികളുടെ ഭീഷണിയെത്തുടർന്ന് നിരവധിപേർക്ക് വീടും സ്വത്തും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നുവെന്ന മാധ്യമവാർത്തകൾ തന്നെ ഞെട്ടിച്ചെന്ന് സാകേത് ഗോഖലെ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    3 Aug 2023 10:46 AM GMT

Saket Gokhale letter to gurugram police commissioner on violence
X

ന്യൂഡൽഹി: വർഗീയ സംഘർഷം നടക്കുന്ന ഗുരുഗ്രാമിൽ കുടിയേറ്റ മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ സാകേത് ഗോഖലെ പൊലീസ് കമ്മീഷണർക്ക് കത്ത് നൽകി. നിരവധി പേർക്കാണ് കലാപകാരികളുടെ ഭീഷണിയെ തുടർന്ന് വീടും സ്വത്തും ഉപേക്ഷിച്ചുപോകേണ്ടി വന്നതെന്ന് സാകേത് ഗോഖലെ പറഞ്ഞു.

ഇവരിൽ ഭൂരിഭാഗവും പശ്ചിമ ബംഗാൾ സ്വദേശികളാണ്. ഇത്തരം അതിക്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ല. ഇവരുടെ സംരക്ഷണത്തിനായി സ്വീകരിച്ച നടപടികളെക്കുറിച്ചും അക്രമകാരികൾക്കെതിരായ നിയമനടപടികളെ കുറിച്ചും അറിയിക്കണമെന്ന് ഗോഖലെ കമ്മീഷണറോട് ആവശ്യപ്പെട്ടു. ഇത്തരം അതിക്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മുസ്‌ലിം കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികൾ താൻ വ്യക്തിപരമായി നിരീക്ഷിക്കുമെന്നും സാകേത് ഗോഖലെ പറഞ്ഞു.

TAGS :

Next Story