സനാതനധർമം ഇന്ത്യയുടെ ദേശീയ മതം: യോഗി ആദിത്യനാഥ്
ഐക്യത്തിന്റെ സന്ദേശമാണ് മഹാകുംഭമേള നൽകുന്നത്. അവിടെ ഒരു വിവേചനവുമില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ന്യൂഡൽഹി: സനാതനധർമം ഇന്ത്യയുടെ ദേശീയ മതമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാകുംഭമേള ഏതെങ്കിലും ഒരു മതത്തിന്റെയോ ജാതിയുടെയോ ആഘോഷമല്ല. അത് എല്ലാ മതങ്ങളുടെയും സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും മഹത്തായ സംഗമസ്ഥാനമാണെന്നും ആദിത്യനാഥ് പറഞ്ഞു. കുംഭമേളയുടെ പശ്ചാത്തലത്തിൽ എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതനധർമം ഇന്ത്യയുടെ ദേശീയ മതമാണ്. അത് മാനവികതയുടെ മതമാണ്. ആരാധനാരീതികൾ വ്യത്യസ്തമായിരിക്കാം. പക്ഷേ മതം ഒന്നാണ്, അത് സനാതനധർമമാണ്. മഹാകുംഭമേള സനാതനധർമത്തിന്റെ പ്രതീകമാണെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.
മകരസംക്രാന്തിക്ക് ആറ് കോടിയോളം ഭക്തരാണ് ത്രിവേണി സംഗമത്തിൽ എത്തിയത്. ഐക്യത്തിന്റെ സന്ദേശമാണ് മഹാകുംഭമേള നൽകുന്നത്. അവിടെ ഒരു വിവേചനവുമില്ല. സനാതനധർമത്തെ വിമർശിക്കുന്നത് ഇവിടെ വന്ന് കുംഭമേള നേരിട്ട് കാണണമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Adjust Story Font
16