'എവിടെ ജഗ്ദീപ് ദൻഘഡ്, കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണം': അമിത് ഷാക്ക് കത്തയച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്
സർക്കാർ വ്യക്തമാക്കാത്ത സാഹചര്യമാണെങ്കിൽ കോടതിയെ സമീപിക്കുമെന്നും കോടതിയിലേക്ക് പോകാൻ പ്രതിപക്ഷത്തെ നിർബന്ധിക്കരുതെന്നും സഞ്ജയ് റാവത്ത്

ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ദൻഘഡ് എവിടെയാണെന്ന ചോദ്യവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തു നൽകി.
ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി രാജിവച്ച ജഗ്ദീപ് ദൻഘഡിന്റെ നിലവിലെ ആരോഗ്യ സ്ഥിതി എന്താണ്?, ഇപ്പോൾ എവിടെയാണ്?, അദ്ദേഹത്തെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുന്നു എന്ന പ്രചാരണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണം തുടങ്ങിയ കാര്യങ്ങളാണ് സഞ്ജയ് റാവത്ത് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
സർക്കാർ വ്യക്തമാക്കാത്ത സാഹചര്യമാണെങ്കിൽ കോടതിയെ സമീപിക്കുമെന്നും കോടതിയിലേക്ക് പോകാൻ പ്രതിപക്ഷത്തെ നിർബന്ധിക്കരുതെന്നും കത്തിൽ പറയുന്നു.
അതേസമയം ജഗ്ദീപ് ദൻഘഡിനെ കാണാനില്ലെന്ന് വ്യക്തമാക്കി കപിൽ സിബലും രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ലാപതാ ലേഡീസ്' എന്ന സിനിമയെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും എന്നാല്‍ ലാപതാ (കാണാതായ) വൈസ് പ്രസിഡന്റ് എന്ന് കേള്‍ക്കുന്നത് ആദ്യമാണെന്നായിരുന്നു കപില്‍ സിബലിന്റെ പ്രതികരണം. അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കുവയ്ക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടിരുന്നു.
ജൂലൈ 22നായിരുന്നു രാജ്യത്തെ ഞെട്ടിച്ച് ജഗ്ദീപ് ദൻഘഡ് രാജിവെയ്ക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. അതിന് ശേഷം ധന്‍കറിന് എന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Hon.Home Minister
— Sanjay Raut (@rautsanjay61) August 11, 2025
Shri @AmitShah ji
Jay hind! pic.twitter.com/uxAgRKPUKk
Adjust Story Font
16

