Quantcast

ആസ്‌ട്രേലിയൻ ആക്രമണത്തിൽ നിലംപൊത്തി ടീം ഇന്ത്യ, സഞ്ജു സാംസനെ തിരിച്ചുവിളിച്ച് സോഷ്യൽ മീഡിയ: ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങുകൾ

തുടർച്ചയായ രണ്ടാം ഏകദിനത്തിലും ആദ്യപന്തിൽ പുറത്തായിരിക്കുകയാണ് സൂര്യകുമാർ യാദവ്

MediaOne Logo

Web Desk

  • Updated:

    2023-03-19 16:25:23.0

Published:

19 March 2023 4:18 PM GMT

Sanju Samson , India team, Australia,  Social Media, Twitter Trends,
X

സഞ്ജു സാംസനെ തിരിച്ചുവിളിച്ച് സോഷ്യൽ മീഡിയ

രണ്ടാം ഏകദിനത്തിൽ ആസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ നാണംകെട്ട തോൽവിക്കു പിന്നാലെ ട്വിറ്ററിൽ വീണ്ടും ട്രെൻഡായി മലയാളി താരം സഞ്ജു സാംസൺ. വിശാഖപട്ടണത്തെ സൂര്യയുടെ മോശം പ്രകടനത്തിനു പിന്നാലെയാണ് ഏകദിനത്തിൽ മികച്ച കരിയർ ട്രാക്ക് റെക്കോർഡുള്ള സഞ്ജുവിനെ തിരിച്ചുവിളിക്കാൻ സോഷ്യൽ മീഡിയയിൽ ആരാധകരുടെ മുറവിളി ഉയരുന്നത്. നാലാം നമ്പറിൽ ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തായതോടെയാണ് സൂര്യയ്ക്ക് അവസരം ലഭിച്ചത്. എന്നാൽ, ശ്രേയസിനു പകരക്കാരനായി മറ്റൊരു താരത്തെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത് സഞ്ജു വരുന്നത് തടയാനുള്ള ബി.സി.സി.ഐ നീക്കമാണെന്നാണ് ആരാധകർ ആരോപിക്കുന്നത്.

ടി20യിൽ ലോക ഒന്നാം നമ്പർ താരമായിരിക്കുമ്പോഴും ഏകദിനത്തിലും ടെസ്റ്റിലും കാര്യമായ പ്രകടനം പുറത്തെടുക്കാൻ സൂര്യയ്ക്ക് ഇതുവരെ ആയിട്ടില്ല. ഏകദിനത്തിൽ സഞ്ജുവിന് സൂര്യയെക്കാളും മികച്ച റെക്കോർഡുമുണ്ട്. 21 ഏകദിനങ്ങളിൽ ഇന്ത്യൻ കുപ്പായമിട്ട സൂര്യയുടെ സമ്പാദ്യം 433 റൺസാണ്. വെറും 25.47 ആണ് ശരാശരി. രണ്ട് അർധസെഞ്ച്വറികളാണ് പ്രധാന സമ്പാദ്യം.

എന്നാൽ, വല്ലപ്പോഴും അവസരം ലഭിക്കുന്ന സഞ്ജുവിന്റെ ഏകദിന കരിയർ മികച്ചതാണ്. 11 ഇന്നിങ്‌സിൽ മാത്രം ഇന്ത്യയ്ക്കായി കളിക്കാൻ അവസരം ലഭിച്ച താരം 330 റൺസും അടിച്ചെടുത്തിട്ടുണ്ട്. ശരാശരി 66 ശതമാനവും! രണ്ട് അർധശതകങ്ങളും കൂട്ടത്തിലുണ്ട്. പലപ്പോഴും അഞ്ച്, ആറു നമ്പറുകളിൽ ഫിനിഷർ റോളിലും താരം മികച്ച പ്രകടനമാണ് ടീമിനായി പുറത്തെടുത്തിട്ടുള്ളത്.


ആസ്‌ട്രേലിയൻ ആക്രമണത്തിൽ നിലംപൊത്തി വീണ് ടീം ഇന്ത്യ

മിച്ചൽ സ്റ്റാർക്കിന്റെ നേതൃത്വത്തിലുള്ള ആസ്‌ട്രേലിയൻ പേസ് ആക്രമണത്തിൽ നിലംപൊത്തി വീണ് ടീം ഇന്ത്യ. സ്റ്റാർക്കിന്റെ അഞ്ചുവിക്കറ്റ് നേട്ടത്തിൽ 26 ഓവറിലാണ് ഇന്ത്യൻ ബാറ്റിങ്‌നിര ഒന്നാകെ കൂടാരം കയറിയത്; വെറും 117 റൺസിന്. 31 റൺസെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറർ എന്നതു തന്നെ ദുരന്തത്തിന്റെ ആഴം വ്യക്തമാക്കുന്നു.

ടോസ് നേടിയ ആസ്‌ട്രേലിയൻ നാടകൻ സ്റ്റീവ് സ്മിത്ത് ബൗളിങ്ങാണ് തിരഞ്ഞെടുത്ത്. സ്മിത്തിന്റെ തീരുമാനം ഒട്ടും പിഴച്ചില്ല. ശുഭ്മൻ ഗിൽ, രോഹിത് ശർമ, സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ എന്നിങ്ങനെ നാല് കരുത്തന്മാരെ ആദ്യ പത്ത് ഓവറിൽ തന്നെ കൂടാരംകയറ്റി മിച്ചൽ സ്റ്റാർക്ക് ഇന്ത്യയ്ക്ക് കനത്ത പ്രഹരം നൽകി. ഒടുവിൽ മുഹമ്മദ് സിറാജിന്റെ മിഡിൽസ്റ്റംപ് തെറുപ്പിച്ച് ഇന്ത്യൻ പതനം പൂർത്തിയാക്കുകയും ചെയ്തു.

ഇന്നിങ്സിലെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ രണ്ണൊന്നും കണ്ടെത്താനാകാതെ ഗില്ലാണ് ആദ്യം മടങ്ങിയത്. പോയിന്റിൽ മാർനസ് ലബുഷൈൻ പിടിച്ചാണ് ഗിൽ പുറത്തായത്. ആദ്യ കളിയിൽ പുറത്തിരുന്ന ശേഷം മടങ്ങിയെത്തിയ നായകൻ രോഹിതിന്റേതായിരുന്നു അടുത്ത ഊഴം. മികച്ച ടച്ചിലുണ്ടായിരുന്ന നായകനും സ്റ്റാർക്കിനുമുൻപിൽ ലക്ഷ്യം പിഴച്ചു. ഒന്നാം സ്ലിപ്പിൽ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് പിടിച്ചാണ് രോഹിത്(13) മടങ്ങിയത്. ഇതേ ഓവറിലെ തൊട്ടടുത്ത പന്തിൽ സൂര്യയെയും സ്റ്റാർക്ക് പിടികൂടി. വിക്കറ്റിനുമുന്നിൽ കുരുങ്ങി ഗോൾഡൻ ഡക്കായാണ് താരം തിരിച്ചുനടന്നത്. തുടർച്ചയായി രണ്ടാം മത്സരത്തിലാണ് സൂര്യ ഗോൾഡൻ ഡക്കായി പുറത്താകുന്നത്.

ആദ്യ ഏകദിനത്തിൽ അർധസെഞ്ച്വറിയുമായി ഇന്ത്യയുടെ രക്ഷകനായ കെ.എൽ രാഹുലിന് ഇത്തവണ പ്രകടനം ആവർത്തിക്കാനായില്ല. സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി രാഹുൽ മടങ്ങുമ്പോൾ വെറും ഒൻപത് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെ ഹർദിക് പാണ്ഡ്യ(ഒന്ന്) ഷോൺ അബോട്ടും പുറത്താക്കി. അബോട്ടിന്റെ ലെങ്ത് ബാളിൽ ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിന്റെ കിക്കിടിലൻ ക്യാച്ചിലാണ് പാണ്ഡ്യ കൂടാരം കയറിയത്.

ആറാം വിക്കറ്റിൽ രവീന്ദ്ര ജഡേജയുമായി കൂട്ടുകെട്ട് പടുത്തുയർത്തി ടീമിനെ കരകയറ്റാനായിരുന്നു പിന്നീട് കോഹ്ലി നോക്കിയത്. ഇടവേളകളിൽ സ്‌കോർവേഗം കൂട്ടാനും നോക്കി. ഇന്ത്യയുടെ രക്ഷകനാകുമെന്ന് കരുതിയ കോഹ്ലിക്കും കാലിടറി. നേഥൻ എല്ലിസിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി കോഹ്ലിയും വീണതോടെ ഇന്ത്യൻ ആരാധകർ തലയിൽ കൈവച്ചു. 35 പന്ത് നേരിട്ട് നാല് ബൗണ്ടറിയുമായി 31 റൺസെടുത്താണ് കോഹ്ലി പുറത്തായത്.

ഏഴാം വിക്കറ്റിൽ ഇടങ്കയ്യന്മാരായ ജഡേജയും അക്‌സർ പട്ടേലുമായിരുന്നു ഇന്ത്യയുടെ അവസാന പ്രതീക്ഷ. ടീമിനെ പൊരുതിനോക്കാവുന്ന സ്‌കോറിലേക്ക് നയിക്കാനുള്ള ഭാരവും തോളിലേറ്റി മുന്നോട്ടുകുതിക്കവെ ജഡേജയുടെ പോരാട്ടവും അവസാനിച്ചു. ഇത്തവണയും വില്ലനായത് എല്ലിസ്. വിക്കറ്റ് കീപ്പർ അലെക്‌സ് ക്യാരി പിടിച്ചാണ് ജഡേജ(16) പുറത്തായത്. അവസാന ഓവറുകളിൽ അടിച്ചുതകർത്ത് ഇന്ത്യൻ സ്‌കോർ വേഗം കൂട്ടാൻ അക്‌സർ പട്ടേൽ ശ്രമിച്ചെങ്കിലും ആ പോരാട്ടത്തിനും അധികം ആയുസുണ്ടായിരുന്നില്ല. അപ്പുറത്ത് കുൽദീപ് യാദവും(നാല്), മുഹമ്മദ് ഷമിയും(പൂജ്യം) മുഹമ്മദ് സിറാജുമെല്ലാം(പൂജ്യം) വന്നവഴിയേ കൂടാരം കയറി. അക്‌സർ 29 പന്തിൽ രണ്ട് സിക്‌സും ഒരു ബൗണ്ടറിയും സഹിതം 29 റൺസുമായി പുറത്താകാതെ നിന്നു.

ഓസീസ് ബൗളർമാരിൽ അഞ്ച് വിക്കറ്റ് പിഴുത് സ്റ്റാർക്കാണ് ഇന്ത്യയെ തകർത്തുകളഞ്ഞത്. ബാക്കികാര്യവും പേസർമർ തന്നെ പൂർത്തിയാക്കി. ഷോൺ അബോട്ട് മൂന്നും എല്ലിസ് രണ്ടും വിക്കറ്റ് പിഴുത് സ്റ്റാർക്കിന് കൂട്ടായി. സ്പിന്നർ ആദം സാംപയ്ക്ക് രണ്ടേരണ്ട് ഓവർ മാത്രമാണ് എറിയേണ്ടിവന്നത്.


പീഡനത്തിന് ഇരയായ സ്ത്രീകൾ സംസാരിച്ചെന്ന പരാമർശം; രാഹുൽ ഗാന്ധിയുടെ വീട്ടിൽ ഡൽഹി പൊലീസ്

ഭാരത്ജോഡോ യാത്രക്കിടെ പീഡനത്തിന് ഇരയായ സ്ത്രീകൾ തന്നോട് സംസാരിച്ചെന്ന പരാമർശത്തിന്റെ വിവരങ്ങൾ തേടി ഡൽഹി പൊലീസ് രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തി. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളന വേദിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലായിരുന്നു പരാമർശം. ഡൽഹി പൊലീസ് നടപടിക്ക് എതിരെ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയുടെ വീട്ടിൽ എത്തി. ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൻ്റെ പ്രതികാര നടപടിയാണ് ഇതെന്നും കോൺഗ്രസ് ആരോപിച്ചു.

ജനുവരി 30ന് ശ്രീനഗറിലെ ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയിലാണ് രാഹുൽ ഗാന്ധിയുടെ ഈ പരാമർശം. പീഡനത്തിന് ഇരയായെന്ന് രാഹുൽ ഗാന്ധിയോട് വെളിപ്പെടുത്തിയ സ്ത്രീകളുടെ വിവരങ്ങളാണ് പൊലീസ് തേടുന്നത്. ഇവർക്ക് സംരക്ഷണം ഒരുക്കാനാണ് വിവരങ്ങൾ തേടുന്നത് എന്നാണ് ഡൽഹി പൊലീസ് നൽകുന്ന വിശദീകരണം.

മാർച്ച് 15ന് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകാൻ എത്തിയ പൊലീസ് സംഘത്തിന് രാഹുലിനെ കാണാൻ കഴിയാതെ മടങ്ങേണ്ടി വന്നു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മാർച്ച് 16ന് വീട്ടിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയത്. ഇന്ന് വീട്ടിൽ എത്തിയ പൊലീസിന് രാഹുൽ ഗാന്ധിയെ കാണാൻ സാധിച്ചത് രണ്ടുമണിക്കൂറുകൾക്ക് ശേഷമാണ്. രാഹുൽ ഗാന്ധിക്ക് എതിരെയുള്ള പൊലീസ് നടപടിയിൽ പ്രവർത്തകരും നേതാക്കളും പ്രതിഷേധം രേഖപ്പെടുത്തി.

രാഹുൽ നിയമപരമായി നോട്ടീസിന് മറുപടി നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗത്തിന് എതിരെയുള്ള സർക്കാരിൻ്റെ പ്രതികാരമാണ് നോട്ടീസ് എന്ന് അശോക് ഗെഹ്ലോട്ട് ഉൾപ്പടെയുള്ള നേതാക്കൾ ആരോപിച്ചു.

സവർക്കറും കോൺഗ്രസും ത്മമിലുള്ള ട്വിറ്റർ പോര് മുറുകുന്നു

സവർക്കറുടെ പേരിൽ ട്വിറ്ററിൽ വീണ്ടും കോൺഗ്രസും ബിജെപിയും തമ്മിലുള്ള പോര് മുറുകയാണ്. കോണഗ്രസ് തങ്ങളുടെ ട്വിറ്റർ അക്കൌണ്ടിൽ രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെക്കുകയും ഇതിന് "ഞാൻ സവർക്കറാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ... പേര് രാഹുൽ ഗാന്ധി എന്നാണ്." എന്ന് അടിക്കുറിപ്പ് നൽകുകയും ചെയ്തിരുന്നു. ഈ ട്വീറ്റാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ട്വീറ്റിനെതിരെ ബി.ജെ.പിയും രംഗത്തെത്തി. വീർ സവർക്കറെപ്പോലെയുള്ള ഒരു മഹാത്മാവിനെ അപമാനിക്കരുതെന്ന് ഞാൻ ആത്മാർത്ഥമായി ജനങ്ങളോട് അഭ്യർത്ഥിക്കുന്നു എന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ ജനാധിപത്യം ആക്രമിക്കപ്പെടുന്നുവെന്ന് ലണ്ടനില്‍ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പ് പറയണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം അംഗീകരിക്കാൻ ആവില്ലെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ഭരണപക്ഷം തുടര്‍ച്ചയായി ഉന്നയിച്ചതോടെ പാര്‍ലമെന്‍റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുകയാണ്. രാഹുല്‍ ഗാന്ധി വിദേശ മണ്ണിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി.


'രാമനും ഹനുമാനും ലെതര്‍ വസ്ത്രം'; ആദിപുരുഷിനെതിരായ ഹരജി കോടതി തള്ളി

ആദിപുരുഷിനെതിരായ ഹരജി ഡല്‍ഹി കോടതി തള്ളി. ഹരജി തള്ളിയതോടെ ആദിപുരുഷന്‍റെ പ്രെമോഷൻ വർക്കുകള്‍ സോഷ്യൽ മീഡിയയിൽ തക്യതിയായി നടക്കുകയാണ്. പ്രഭാസ് ആരാധകരാണ് ആഹ്ളാദത്തിന് പിന്നിൽ. ജൂൺ 16 ന് ചിത്രം റിലിസിനെത്തുമാണ് റിപ്പോർട്ടുകള്‍.

ഹരജിക്കാരന്‍ ഹരജി പിന്‍വലിക്കാന്‍ തയ്യാറായതോടെയാണ് കോടതി ഹരജി തള്ളിയത്. രാജ് ഗൗരവ് എന്ന അഭിഭാഷകനാണ് ചിത്രത്തിന്‍റെ റിലീസിന് സ്റ്റേ ആവശ്യപ്പെട്ട് പരാതി നല്‍കിയത്. സിനിമയുടെ റിലീസ് മാറ്റിവെക്കാന്‍ തീരുമാനിക്കുകയും സിനിമയില്‍ മതിയായ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഹരജി പിന്‍വലിക്കുന്നതെന്നാണ് അഡ്വ. രാജ് ഗൗരവ് കോടതിയെ അറിയിച്ചത്. അതെ സമയം സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ലഭിച്ചതിനാല്‍ തന്നെ പ്രദര്‍ശനത്തിന് തടസ്സമില്ലെന്ന് സിനിമയെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

രാമനെയും ഹനുമാനെയും കൃത്യമല്ലാത്ത രീതിയില്‍ അവതരിപ്പിച്ചതായും അവര്‍ക്ക് ലെതര്‍ കൊണ്ടുള്ള വസ്ത്രമാണ് സിനിമയിലെന്നും പരാതിയില്‍ പറയുന്നു. രാവണനെ തെറ്റായ രീതിയിലാണ് കാണിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. സിനിമയുടെ ട്രെയിലറിനെതിരെയും പരാതിയുണ്ട്. മത വികാരം വ്രണപ്പെടുത്തുമെന്നതിനാല്‍ ഫേസ്ബുക്ക്, യു ട്യൂബ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ നിന്ന് അത് നീക്കം ചെയ്യണമെന്നും പരാതിയില്‍ ​ആവശ്യപ്പെ‌ട്ടിരുന്നു.

വീണ്ടും ആദ്യപന്തിൽ പുറത്തായി സുര്യകുമാർ യാദവ്

തുടർച്ചയായ രണ്ടാം ഏകദിനത്തിലും ആദ്യപന്തിൽ പുറത്തായിരിക്കുകയാണ് സൂര്യകുമാർ യാദവ്. പരാജയമായ മത്സരത്തിൽ ഇന്ത്യ 117 റൺസിനാണ് ഓൾഔട്ടായത്. ആദ്യ ഏകദിനത്തിനു സമാനമായി ഇന്നും ഗോൾഡൻ ഡക്കായിരുന്നു സൂര്യ. ഗോൾഡൻ ഡക്കിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് സൂര്യ. രണ്ട് ഡക്കും മിച്ചൽ സ്റ്റാർക്കിനു വിക്കറ്റ് നൽകിയായിരുന്നു എന്ന കൗതുകവുമുണ്ട്. ഇടങ്കയ്യൻ പേസർമാരെ നേരിടാൻ താരം പ്രയാസപ്പെടുന്നുവെന്ന വിമർശനം ഉയരുകയാണ്.

വിശാഖപട്ടണത്തെ സൂര്യയുടെ മോശം പ്രകടനത്തിനു പിന്നാലെയാണ് ഏകദിനത്തിൽ മികച്ച കരിയർ ട്രാക്ക് റെക്കോർഡുള്ള സഞ്ജുവിനെ തിരിച്ചുവിളിക്കാൻ സോഷ്യൽ മീഡിയയിൽ ആരാധകരുടെ മുറവിളി ഉയരുന്നത്. നാലാം നമ്പറിൽ ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തായതോടെയാണ് സൂര്യയ്ക്ക് അവസരം ലഭിച്ചത്. എന്നാൽ, ശ്രേയസിനു പകരക്കാരനായി മറ്റൊരു താരത്തെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത് സഞ്ജു വരുന്നത് തടയാനുള്ള ബി.സി.സി.ഐ നീക്കമാണെന്നാണ് ആരാധകർ ആരോപിക്കുന്നത്. ടി20യിൽ ലോക ഒന്നാം നമ്പർ താരമായിരിക്കുമ്പോഴും ഏകദിനത്തിലും ടെസ്റ്റിലും കാര്യമായ പ്രകടനം പുറത്തെടുക്കാൻ സൂര്യയ്ക്ക് ഇതുവരെ ആയിട്ടില്ല.


മരിച്ച് 33 മാസത്തിന് ശേഷവും നീതി ലഭിക്കാതെ സുശാന്ത് സിങ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ച 33 മാസങ്ങള്‍ക്ക് ശേഷവും നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ. 34 വയസുള്ള സുശാന്തിനെ ജൂൺ 14നാണ് മുംബൈ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് ശേഷവും സോഷ്യൽ മീഡിയയിലെ ട്രെൻഡിങ്ങ് ലിസ്റ്റിൽ നിരവധി തവണ സുശാന്ത് ഇടം പിടിച്ചിരുന്നു. അനുരാഗ് കശ്യപ് അടക്കമുള്ള താരങ്ങള്‍ ഇതിനെക്കുറിച്ച് മുൻപ് പ്രതികരിച്ചിരുന്നു.

കയ്പ്പോച്ചെ എന്ന സിനിമയിലൂടെയാണ് സിദ്ധാർത്ഥ് അഭിനയം തുടങ്ങിയത്. എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി, പികെ, കേദാര്‍നാഥ്, വെല്‍ക്കം ടു ന്യൂയോര്‍ക്ക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ചിച്ചോരെയാണ് സുശാന്തിന്‍റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സുശാന്തിന്‍റെ മാനേജര്‍ ദിഷ സാലിയനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് സുശാന്തിന്‍റെ മരണം.

TAGS :

Next Story