ബിഹാറിൽ എൻഡിഎക്ക് തിരിച്ചടി; എൽജെപി സ്ഥാനാർഥി സീമ സിംഗിന്റെ പത്രിക തള്ളി
രേഖകളിൽ പോരായ്മ കണ്ടതിനെ തുടർന്നാണ് പത്രിക തള്ളിയത്

ബിഹാർ: ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് തിരിച്ചടി. എൽജെപി സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളി. മഡൗര മണ്ഡലത്തിലെ സീമ സിംഗിൻ്റെ നാമനിർദേശ പത്രികയാണ് തള്ളിയത്. രേഖകളിൽ പോരായ്മ കണ്ടതിനെ തുടർന്നാണ് പത്രിക തള്ളിയത്. ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം പ്രചാരണ മുഖത്തുണ്ട്. അടുത്ത ആഴ്ച മുതൽ പ്രധാനമന്ത്രി 12 റാലികളിൽ ആണ് പങ്കെടുക്കുന്നത്. മോദിയെ മുൻനിർത്തി ഡബിൾ എൻജിൻ സർക്കാർ എന്ന ബിജെപിയുടെ പതിവ് ശൈലിയാണ് ബിഹാറിലെയും പ്രചരണായുധം.
ബിഹാറിൽ പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ. ബിജെപിയുടെ താരപ്രചാരകരാണ് എൻഡിഎ റാലികൾ നയിക്കുന്നത്. പ്രധാനമന്ത്രി 12 റാലികളിൽ പങ്കെടുക്കും. ആറ് സീറ്റിലേക്ക് ജെഎംഎം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് മഹാസഖ്യത്തിന് വീണ്ടും തലവേദനയായി. വോട്ടെടുപ്പിന് 18 ദിവസങ്ങൾ ബാക്കിനിൽക്കെ പോരാട്ടം ശക്തമാക്കുകയാണ് മുന്നണികൾ. ജനകീയ പ്രഖ്യാപനങ്ങളിലൂടെ ആർജെഡി സ്ത്രീ വോട്ടർമാരെയാണ് ലക്ഷ്യം വെക്കുന്നത്. രണ്ട് പതിറ്റാണ്ട് കാലത്തെ നിതീഷ് കുമാറിന്റെ ഭരണം ബീഹാറിനെ പിന്നോട്ട് അടിച്ചു എന്ന് തേജസ്വി യാദവ് ആരോപിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അഴിമതിയും തൊഴിലില്ലായ്മയുമാണ് മഹാസഖ്യത്തിന്റെ പ്രചാരണ ആയുധം.
അതേസമയം, മഹാസഖ്യത്തിലെ സീറ്റ് വിഭജനത്തിലെ പ്രതിസന്ധി ഒഴിഞ്ഞിട്ടില്ല. കോൺഗ്രസ് പിസിസി അധ്യക്ഷൻ മത്സരിക്കുന്ന കുതുംബയിൽ ആർജെഡി സ്ഥാനാർഥി നാമനിർദ്ദേശ പത്രിക നൽകിയിട്ടുണ്ട്. 6 സീറ്റുകളിൽ ജെഎംഎം മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് പരിഹരിക്കാൻ തേജസ്വിയുമായി സംസാരിക്കണം എന്നാണ് കോൺഗ്രസിന്റെ നിലപാട്.
Adjust Story Font
16

