'കാര്‍ഗില്‍ യുദ്ധസമയത്തുപോലും നമ്മളിത് ചെയ്തിട്ടുണ്ട്'; ഹസ്തദാന വിവാദത്തിൽ ഇന്ത്യൻ ടീമിനെ വിമർശിച്ച് ശശി തരൂർ
'പാകിസ്താൻ ശക്തമായ നിലപാട് സ്വീകരിച്ചാൽ അവരുമായി ക്രിക്കറ്റ് കളിക്കാൻ പാടില്ലായിരുന്നു'

ന്യൂഡൽഹി: പാകിസ്താൻ കളിക്കാർക്ക് ഇന്ത്യൻ താരങ്ങൾ ഹസ്തദാനം നൽകണമായിരുന്നു എന്ന് ശശി തരൂർ എംപി. പാകിസ്താൻ ശക്തമായ നിലപാട് സ്വീകരിച്ചാൽ അവരുമായി ക്രിക്കറ്റ് കളിക്കാൻ പാടില്ലായിരുന്നുവെന്നും ഇനി മത്സരിക്കാനാണ് തീരുമാനമെങ്കിൽ അതേ ആവേശത്തിൽ എടുക്കണമെന്നും ശശി തരൂർ പറഞ്ഞു.
കാർഗിൽ യുദ്ധം നടക്കുന്ന സമയത്ത് നമ്മളിത് ചെയ്തിട്ടുണ്ടെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. കളിക്കാന്‍ തീരുമാനിച്ചാല്‍ കളിയുടെ സ്പിരിറ്റില്‍ത്തന്നെ കളിക്കണം. താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കണമായിരുന്നു. കളിയുടെ സ്പിരിറ്റ് രാജ്യങ്ങള്‍ക്കിടയിലും സൈന്യങ്ങള്‍ക്കിടയിലും മറ്റും നടക്കുന്നതില്‍നിന്ന് വ്യത്യസ്തമായ ഒന്നായതിനാല്‍ നമ്മള്‍ ഹസ്താദാനം നല്‍കിയിരുന്നു. അതാണ് എന്റെ നിലപാടെന്ന് തരൂർ വ്യക്തമാക്കി.
ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിലും പാകിസ്താൻ കളിക്കാർക്ക് ഹസ്തദാനം നൽകാൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ തയ്യാറായില്ല. പക്ഷേ മത്സരത്തിന് ശേഷം ഡ്രസ്സിങ് റൂമിലേക്ക് കയറി പോയ ഇന്ത്യൻ കളിക്കാരെ പരിശീലകൻ ഗൗതം ഗംഭീർ തിരികെ വിളിക്കുകയായിരുന്നു.
അംപയർമാർക്ക് ഹസ്തദാനം നൽകാൻ ടീം അംഗങ്ങളോട് ഗംഭീർ നിർദേശിച്ചു. പാകിസ്താൻ കളിക്കാർക്ക് ഹസ്തദാനം നൽകേണ്ടതില്ലെന്ന നിലപാടിൽ ഇന്ത്യ ഉറച്ചു തന്നെ നിന്നു. തങ്ങളെ ഒഴിവാക്കുകയും ഇന്ത്യൻ കളിക്കാർ അംപയർമാർക്ക് ഹസ്തദാനം നൽകുകയും ചെയ്യുന്ന കാഴ്ച പാകിസ്താൻ കളിക്കാരെ വീണ്ടും പ്രകോപിതരാക്കി. ടോസിന്റെ സമയവും സൂര്യകുമാർ യാദവ് പാകിസ്താൻ ക്യാപ്റ്റന് ഹസ്തദാനം നൽകിയില്ല.
Adjust Story Font
16

