'ഞങ്ങളുടെ പ്രവർത്തകരെ ചാക്കിലാക്കാൻ നോക്കുന്നു': മഹാരാഷ്ട്ര ബിജെപിക്കെതിരെ പരാതിയുമായി ഷിൻഡെ, അമിത് ഷായെ കണ്ടു
ഷിൻഡെ-അമിത് ഷാ കൂടിക്കാഴ്ച നടന്നതായി ഷിൻഡെ വിഭാഗത്തിലെ മുതിർന്ന നേതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദ്ര ചവാനെതിരേ പരാതിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ.
ഷിൻഡെ-അമിത് ഷാ കൂടിക്കാഴ്ച നടന്നതായി ഷിൻഡെ വിഭാഗത്തിലെ മുതിർന്ന നേതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സേനയുടെ ശക്തികേന്ദ്രങ്ങളായ കല്യാൺ-ഡോംബിവാലിയില്‍ തങ്ങളുടെ പ്രവര്‍ത്തകരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദ്ര ചവാന്‍, 'സമീപിക്കുകയാണെന്നാണ്' അമിത് ഷാ പ്രധാനാമയും ഉന്നയിച്ചത്. ഷിൻഡെയുടെ മകൻ ഡോ.ശ്രീകാന്ത് ഷിൻഡെയുടെ പാർലമെൻ്റ് മണ്ഡലത്തിൻ്റെ ഭാഗം കൂടിയാണ് കല്യാൺ ഡോംബിവാലി പ്രദേശം.
ഇത്തരം നീക്കങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യത്തിന്റെ പ്രകടനത്തെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും ഷിന്‍ഡെ അമിത് ഷായെ ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
'' മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും മഹായുതി സഖ്യത്തിന് കാര്യങ്ങള്‍ അനുകൂലമാണ്. എന്നിരുന്നാലും, ചില നേതാക്കൾ ഈ നല്ല അവസ്ഥയെ നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് പ്രതിപക്ഷത്തിന് അനാവശ്യമായ മുൻതൂക്കം നൽകുന്നു. ഇതുമായി ബന്ധപ്പെട്ട് അനാവശ്യവും തെറ്റിദ്ധരിപ്പിക്കുന്നതുമായ റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു''- ഷിന്‍ഡെ അമിത് ഷായോട് പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയേയും സമാന കാര്യങ്ങള്‍ ഷിന്‍ഡെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കൂടിക്കാഴ്ച. അതേസമയം കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ബിജെപിയോ ഷിന്‍ഡെ ശിവസേനയോ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങവെ ഭരണകക്ഷിയായ മഹായുതിയില്‍ കാര്യങ്ങളെല്ലാം സുഗമമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16

