Quantcast

രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ രോഗികളായ ആറുപേർ വെന്തു മരിച്ചു; അഞ്ച് പേരുടെ നില ​ഗുരുതരം

എസ്എംഎസ് ആശുപത്രിയിലെ ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്

MediaOne Logo

Web Desk

  • Published:

    6 Oct 2025 8:20 AM IST

രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ രോഗികളായ ആറുപേർ വെന്തു മരിച്ചു; അഞ്ച് പേരുടെ നില ​ഗുരുതരം
X

Photo | NDTV

ജയ്പൂർ: രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ രോഗികളായ ആറുപേർ വെന്തു മരിച്ചു. ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലെ ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ട് ആണ് ദുരന്ത കാരണമെന്ന് പൊലീസ് പറയുന്നു. മരിച്ചവരിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടുന്നതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. തീപിടുത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ചുപേരുടെ നില ​ഗുരുതരമാണ്. ​

24 പേരാണ് ഐസിയുവിൽ ഉണ്ടായിരുന്നത്. ഗുരുതര രോ​ഗാവസ്ഥയുള്ളവരാണ് മരിച്ചത്. തീ അണയ്ക്കാൻ ഒരു ഉപകരണവും ഉണ്ടായിരുന്നില്ലെന്നും സൗകര്യങ്ങളൊന്നും ലഭ്യമല്ലായിരുന്നുവെന്നും മരിച്ചവരുടെ കുടുംബങ്ങൾ ആരോപിച്ചു. പരിക്കേറ്റവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റി. ആശുപത്രിയിൽ ഫോറൻസിക് ഉൾപ്പെടെയുള്ള പരിശോധനകൾ തുടരുകയാണ്.

TAGS :

Next Story