ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികർ മരിച്ചു
200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികർ മരിച്ചു. വാഹനം റോഡിൽ നിന്ന് തെന്നി കൊക്കയിലേക്ക് മറിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. ഭാദേർവ-ചമ്പ അന്തർസംസ്ഥാന റോഡിലെ ഖന്നി ടോപ്പിലാണ് അപകടം നടന്നത്.
17 സൈനികരെ വഹിച്ചുകൊണ്ടുള്ള ബുള്ളറ്റ് പ്രൂഫ് ആർമി വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവർ ഗുരുതരാവസ്ഥയിൽ എന്ന് റിപ്പോർട്ട്
Next Story
Adjust Story Font
16

