Quantcast

കസ്റ്റഡിയിലെടുത്ത പ്രിയങ്ക ഗാന്ധിയെ കാണാൻ സോണിയ ഗാന്ധി പൊലീസ് സ്റ്റേഷനിൽ

മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലേക്കാണ് സോണിയ ഗാന്ധി എത്തിയത്

MediaOne Logo

Web Desk

  • Published:

    21 July 2026 9:29 PM IST

കസ്റ്റഡിയിലെടുത്ത പ്രിയങ്ക ഗാന്ധിയെ കാണാൻ സോണിയ ഗാന്ധി പൊലീസ് സ്റ്റേഷനിൽ
X

ന്യുഡൽഹി: പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നിൽ പ്രതിഷേധിച്ചതിന് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രയങ്ക ഗാന്ധി എംപിയെ കാണാൻ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പൊലീസ് സ്റ്റേഷനിൽ എത്തി. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലേക്കാണ് സോണിയ ഗാന്ധി എത്തിയത്. സ്്‌റ്റേഷനിൽ വച്ച് കസ്റ്റഡിയിലുള്ള പ്രിയങ്ക ഗാന്ധിയുമായി സോണിയ ഗാന്ധി കൂടിക്കാഴ്ച്ച നടത്തി.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചത്. കൈകൾ കൂട്ടിക്കെട്ടി പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെ പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റു ചെയ്തു നീക്കിയത്. രാഹുൽ ഗാന്ധിയുടെ മുഖത്ത് മുറിവ് പറ്റുകയും ചെയ്തിരുന്നു. പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉൾപ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

എംപിമാർ ഉൾപ്പടെയുള്ള പ്രതിഷേധക്കാരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. പൊലീസ് നടപടിക്കിടെ രാഹുൽ ഗാന്ധിയുടെ മുഖത്ത് മുറിവ് പറ്റി. അദ്ദേഹത്തിന്റെയും കെ.സി വേണുഗോപാലിന്റേയും മൊബൈൽ ഫോണുകളും നഷ്ടമായി. പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസാണ് വലിച്ച് കൊണ്ടു പോയി കസ്റ്റഡിയിലെടുത്തത്. വി.ഡി സതീശൻ ഡി.കെ ശിവകുമാർ എന്നീ മുഖ്യമന്ത്രിമാരും സമരത്തിന് എത്തി. ഇന്നലെ സിജെപി സമരത്തിന് നേരെയുള്ള പൊലീസ് നടപടിയിൽ പരിക്കേറ്റവരെ രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും സന്ദർശിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ വീടിന് മുന്നിലേക്ക് കോൺഗ്രസ് നേതാക്കൾ എത്തിയത്.

മന്ത്രി പി.സി വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ് എംപി, ഡീൻ കുര്യാക്കോസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനങ്ങളുടെ പോരാട്ടത്തിന് മുന്നിൽ ഈ സർക്കാർ പരാജയപ്പെടുമെന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പി.സി വിഷ്ണുനാഥ് പ്രതികരിച്ചു. പൊലീസ് മാധ്യമപ്രവർത്തകർക്ക് നേരെയും കയ്യേറ്റം നടത്തി. മീഡിയവൺ റിപ്പോർട്ടർ റഷീദ് ബിൻ മുഹമ്മദിന് നേരെയാണ് ഡൽഹി പൊലീസ് കയ്യേറ്റം നടത്തിയത്.

TAGS :

Next Story