'ഇത് ശബ്ദനഷ്ടം മാത്രമല്ല, മൂല്യങ്ങളുടെ കീഴടങ്ങലുമാണ്'; ഗസ്സ, ഇറാൻ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ മൗനത്തെ വിമർശിച്ച് സോണിയ
'ദി ഹിന്ദു' പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് സോണിയ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്

ന്യൂഡൽഹി: ഗസ്സയിലും ഇറാനിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കേന്ദ്ര സർക്കാർ തുടരുന്ന മൗനത്തെ വിമർശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയാ ഗാന്ധി. 'ഇന്ത്യയുടെ ശബ്ദം കേൾപ്പിക്കാൻ ഇനിയും വൈകിയിട്ടില്ല' എന്ന തലക്കെട്ടിൽ 'ദി ഹിന്ദു' പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് സോണിയ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്.
ഗസ്സയിലെ നാശനഷ്ടങ്ങളിലും ഇപ്പോൾ ഇറാനെതിരായ പ്രകോപനരഹിതമായ സംഘർഷത്തിലും ഇന്ത്യ പാലിക്കുന്ന മൗനം നമ്മുടെ ധാർമികവും നയതന്ത്രപരവുമായ പാരമ്പര്യങ്ങളിൽ നിന്നുള്ള അസ്വസ്ഥതയുണ്ടാക്കുന്ന വ്യതിയാനത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് ശബ്ദനഷ്ടം മാത്രമല്ല, മൂല്യങ്ങളുടെ കീഴടങ്ങലും കൂടിയാണ്. ഇപ്പോഴും വൈകിയിട്ടില്ല, ഇന്ത്യ വ്യക്തമായി സംസാരിക്കുകയും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും സംഭാഷണത്തിലേക്കുള്ള തിരിച്ചുവരവ് പ്രോത്സാഹിപ്പിക്കാനും ലഭ്യമായ എല്ലാ നയതന്ത്ര മാർഗങ്ങളും ഉപയോഗിക്കണം- സോണിയ പറഞ്ഞു.
ഈ മാനുഷിക ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പരസ്പര സുരക്ഷയിലും അന്തസ്സിലും ഇസ്രായേലന് സമാനമായ ഒരു പരമാധികാര- സ്വതന്ത്ര ഫലസ്തീൻ എന്ന ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ഇന്ത്യയുടെ തത്വാധിഷ്ഠിതമായ പ്രതിബദ്ധത മോദി സർക്കാർ ഉപേക്ഷിച്ചുവെന്നും സോണിയ കുറ്റപ്പെടുത്തി.
ഇറാനിയൻ മണ്ണിൽ നടന്ന ബോംബാക്രമണങ്ങളെയും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അപലപിച്ചിട്ടുണ്ടെന്നും ഇത് ഗുരുതരമായ പ്രാദേശിക, ആഗോള പ്രത്യാഘാതങ്ങളുള്ള അപകടകരമായ വർധനവിനെ പ്രതിനിധീകരിക്കുന്നുവെന്നും സോണിയാ ഗാന്ധി പറഞ്ഞു.
Adjust Story Font
16

