Quantcast

ജാര്‍ഖണ്ഡില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി സ്പാനിഷ് യുവതി

പത്തോളം പേര് ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2024-03-02 11:32:38.0

Published:

2 March 2024 4:38 PM IST

6-year-old raped by 11-year-old boy in Agra
X

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ ധുംകയില്‍ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോവുകയായിരുന്നു യുവതി. ഇന്നലെ രാത്രിയണ് സംഭവം. ഹന്‍സ്ദിഹ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് നാല്‍പ്പത്തിയഞ്ചുകാരിയായ യുവതി ആക്രമിക്കപ്പെട്ടത്.

പത്തോളം പേര് ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. അക്രമി സംഘത്തിലെ മൂന്ന് പേരെ പിടികൂടിയതായി പൊലീസ് അറിയിച്ചു.

'യുവതിയുടെ പരാതിയില്‍ ഏതാനും പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്'. പൊലീസ് പറഞ്ഞു.

ധുംക പൊലീസ് വിഷയം മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന നിയമസഭയില്‍ ആരോപിച്ചു.

TAGS :

Next Story