ശക്തമായ കാറ്റ്; ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (ATS) കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയില്ലെന്ന പരാതിയുമായി വിമാന കമ്പനികള്‍

ന്യൂഡല്‍ഹി: ശക്തമായ കാറ്റില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഗ്രൗണ്ട് സപ്പോര്‍ട്ട് ഉപകരണങ്ങള്‍ വിമാനത്തില്‍ ഇടിച്ചാണ് കേടുപാട് ഉണ്ടായത്. ഇതിനുപിന്നാലെ എയര്‍ലൈനുകള്‍ക്ക് എടിഎസ് (എയര്‍ ട്രാഫിക് കണ്‍ട്രോള്‍) കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയില്ലെന്ന പരാതിയുമായി വിമാന കമ്പനികള്‍ രംഗത്തെത്തി.
വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് എയര്‍ ഇന്ത്യ നാരോ-ബോഡി വിമാനങ്ങളിലാണ് കേടുപാടുകള്‍ സംഭവിച്ചത്. കൂട്ടിയിടിയെ തുടര്‍ന്ന് മൂന്ന് വിമാനങ്ങളും പ്രവര്‍ത്തനരഹിതമായതാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഇതുവരെ എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
You cant make this stuff up. India's Delhi Indira Gandhi International Airport where three parked Air India aircraft were taken out of operation heavy winds and rain on Sunday evening.
— Airline Secrets Exposed (@Airline_Secret) June 7, 2026
The incident occurred around 4.40 pm in the parking bays located near Terminal 2 of the IGIA pic.twitter.com/J6ldZp9Kbm
എയര്‍ ഇന്ത്യക്ക് പുറമെ മറ്റ് ഓപ്പറേറ്റര്‍മാരുടെയും വിമാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. തകരാറിലായ മൂന്ന് വിമാനങ്ങളില്‍ രണ്ടെണ്ണം ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Adjust Story Font
16

