Quantcast

ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ആര്‍എസ്എസിനെക്കുറിച്ച് പഠിപ്പിക്കാൻ നീക്കം; പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ

ഡൽഹി വിദ്യാഭ്യാസ വകുപ്പിനെതിരെ പ്രതിഷേധ മാർച്ച് നടത്തുമെന്ന് എസ്എഫ്ഐ

MediaOne Logo

Web Desk

  • Published:

    4 Oct 2025 9:14 AM IST

ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ആര്‍എസ്എസിനെക്കുറിച്ച് പഠിപ്പിക്കാൻ നീക്കം; പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ
X

ന്യൂഡൽഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ആര്‍എസ്എസിനെക്കുറിച്ച് പഠിപ്പിക്കാനുള്ള നീക്കത്തിനെതിരെ യുവജന വിദ്യാർഥി സംഘടനകൾ. ഡൽഹി വിദ്യാഭ്യാസ വകുപ്പിനെതിരെ പ്രതിഷേധ മാർച്ച് നടത്തുമെന്ന് എസ്എഫ്ഐ അറിയിച്ചു. സർക്കാർ നീക്കം പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോൺഗ്രസും ആരോപിച്ചു.

ആർ‌എസ്‌എസിന്റെ ഉത്ഭവം, ചരിത്രം, തത്ത്വചിന്ത, സ്വാതന്ത്ര്യ സമരത്തിന് നൽകിയ സംഭാവന എന്നിവ സ്കൂളുകളിൽ പഠിപ്പിക്കുകയാണ് ഡൽഹി സർക്കാരിന്റെ ലക്ഷ്യം. ഇതിനായി രാഷ്ട്ര നീതി എന്ന പേരിൽ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി ആഷിഷ് സൂദ് പ്രഖ്യാപിച്ചിരുന്നു. സർക്കാർ നീക്കം ഇന്ത്യക്കെതിരെയുള്ള വെല്ലുവിളിയാണന്നും, ശക്തമായ പ്രതിഷേധം നടത്തുമെന്നും എസ്എഫ്ഐ വ്യക്തമാക്കി.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ചവരാണ് ആർഎസ്എസ് നേതാക്കളെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരുടെയും ആർ‌എസ്‌എസുമായി ബന്ധപ്പെട്ട പ്രമുഖ നേതാക്കളുടെ സംഭാവനകളും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനാണ് നീക്കം. ഇതിനായി എസ്‌സി‌ഇ‌ആർ‌ടി അധ്യാപക മാനുവലുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും പരിശീലന സെഷനുകൾ നടക്കുന്നെന്നുമാണ് റിപ്പോർട്ട്.

TAGS :

Next Story