Quantcast

ഹോസ്റ്റലിലെ സഹപാഠികളുടെ ക്രൂരത; ഉറങ്ങിക്കിടന്ന വിദ്യാര്‍ഥികളുടെ കണ്ണില്‍ ഫെവിക്വിക് തേച്ചു, എട്ടുപേര്‍ ചികിത്സയില്‍

രാവിലെ കണ്ണുതുറക്കാന്‍ സാധിക്കാതായതോടെ വിദ്യാര്‍ഥികള്‍ നിലവിളിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    13 Sept 2025 2:43 PM IST

ഹോസ്റ്റലിലെ സഹപാഠികളുടെ ക്രൂരത; ഉറങ്ങിക്കിടന്ന വിദ്യാര്‍ഥികളുടെ കണ്ണില്‍ ഫെവിക്വിക് തേച്ചു, എട്ടുപേര്‍ ചികിത്സയില്‍
X

ബെർഹാംപൂർ: ഒഡിഷയില്‍ വിദ്യാര്‍ഥികളുടെ കണ്ണില്‍ സഹപാഠികള്‍ പശതേച്ചതായി പരാതി. കഴിഞ്ഞ ദിവസം കാണ്ഡമാൽ ജില്ലയിലെ ഫിരിംഗിയ ബ്ലോക്കിലുള്ള ആശ്രമ സ്കൂളിന്‍റെ ഹോസ്റ്റലിലാണ് സംഭവം നടന്നത്. രാവിലെ കണ്ണുതുറക്കാന്‍ സാധിക്കാതെ വന്നതോടെയാണ് വിദ്യാര്‍ഥികളുടെ കണ്ണില്‍ ഫെവിക്വിക് ഒഴിച്ചതായി കണ്ടെത്തിയത്.

കണ്ണുതുറക്കാനാകാതെ വന്നതോടെ വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി.ഇവരുടെ നിലവിളി കേട്ട് ഹോസ്റ്റിലിലെ ജീവനക്കാരും മറ്റ് കുട്ടികളും ഓടിയെത്തുകയായിരുന്നു. ഉടന്‍ തന്നെ എട്ടു വിദ്യാര്‍ഥികളെയും ഓട്ടോറിക്ഷയില്‍ ഗോച്ചപാഡ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയി. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ കണ്ണില്‍ പശതേച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ചെറുചൂടുവെള്ളവും മറ്റും ഉപയോഗിച്ച് കുട്ടികളുടെ കണ്ണ് കഴുകി. കൂടുതല്‍ ചികിത്സക്കായി ഇവരെ ഫുൽബാനിയിലെ ജില്ലാ ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ഥികളുടെ നില മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വ്യാഴാഴ്ച രാത്രി അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്നിരുന്ന കുട്ടികളുടെ കണ്ണിലാണ് മറ്റ് ചില വിദ്യാര്‍ഥികള്‍ പശ തേച്ചതെന്ന് ജീവനക്കാര്‍ പറയുന്നു.എന്നാല്‍ ആരാണ് വിദ്യാര്‍ഥികളുടെ കണ്ണില്‍ പശതേച്ചതെന്ന് കണ്ടെത്താനായിട്ടില്ല.കുറ്റക്കാരെ കണ്ടെത്തുമെന്നും നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആശ്രമം സ്കൂളിനായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി രണ്ട് ഹോസ്റ്റലാണുള്ളത്. ഇതില്‍ നൂറോളം വിദ്യാര്‍ഥികളാണ് താമസിക്കുന്നത്.

TAGS :

Next Story