സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ പീഡനപരാതിയുമായി വിദ്യാർഥികൾ; പുറത്താക്കിയെന്ന് ശൃംഗേരി ശാരദാപീഠം
ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് ഡയരക്ടറായ ചൈതന്യാനന്ദ സരസ്വതി നിലവില്‍ ഒളിവിലാണ്

ഡല്‍ഹി: ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് ഡയരക്ടര്‍ക്കെതിരെ പീഡനക്കേസ്. സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. വിദ്യാര്‍ഥികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.
ലൈംഗികമായി ഉപദ്രവിച്ചു, ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു, മോശം സന്ദേശങ്ങൾ അയച്ചെന്നടക്കം വിദ്യാര്‍ഥികളുടെ പരാതിയില്‍ പറയുന്നു.15 പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. ചൈതന്യാനന്ദ സരസ്വതിയെ പുറത്താക്കിയെന്ന് ശൃംഗേരി ശാരദാപീഠം അറിയിച്ചു.സ്വാമി ചൈതന്യാനന്ദ സരസ്വതി ഒളിവിലാണ്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന് എംബസിയുടെ വ്യാജ നമ്പർ ആയിരുന്നെന്നും പൊലീസ് കണ്ടെത്തി.
Next Story
Adjust Story Font
16

