Quantcast

കനത്ത മഴ: തമിഴ്നാട്ടിൽ ഇന്നും നാളെയും റെഡ് അലർട്ട്

മുൻ വർഷങ്ങളെ അപേക്ഷിച്ച് ശരാശരി 46 ശതമാനം അധികം മഴ ലഭിച്ചു

MediaOne Logo

Web Desk

  • Published:

    10 Nov 2021 7:03 AM GMT

കനത്ത മഴ: തമിഴ്നാട്ടിൽ ഇന്നും നാളെയും റെഡ് അലർട്ട്
X

തമിഴ്‌നാട്ടിലെ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ശരാശരി 46 ശതമാനം അധികം മഴ ലഭിച്ചതായാണ് കണക്കാക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചതാണ് മഴക്ക് കാരണം. ന്യൂനമർദം വടക്കു പടിഞ്ഞാറൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും പുതുച്ചേരിയിലും കാരക്കലിലും ശക്തമായ മഴ ഉണ്ടാവുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

അടിയന്തര സാഹചര്യങ്ങൾ അധികൃതരെ അറിയിക്കാൻ സർക്കാർ 434 സൈറൺ ടവറുകൾ സ്ഥാപിച്ചു. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ മുന്നൊരുക്കങ്ങളും വെള്ളം പുറന്തള്ളാനാവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ചെന്നൈ പൊലീസ് കമ്മീഷണർ ഗഗൻദീപ് സിംഗ്‌ പറഞ്ഞു.

പ്രളയത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധി വീടുകൾ തകരുകയും ചെയ്തു. 1700 ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചു. ഇന്നലെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ക്യാമ്പുകൾ സന്ദർശിക്കുകയും ആവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഉറപ്പു വരുത്തുകയും ചെയ്തിരുന്നു.


TAGS :

Next Story