Quantcast

ബലാത്സംഗക്കേസ്; തെഹൽക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ കീഴടങ്ങി

ഗോവയിലെ മപൂസ കോടതിയിലാണ് കീഴടങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2026-09-14 08:10:54

Published:

14 Sept 2026 11:44 AM IST

ബലാത്സംഗക്കേസ്; തെഹൽക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ കീഴടങ്ങി
X

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ കീഴടങ്ങി. ഗോവയിലെ മപൂസ കോടതിയിലാണ് കീഴടങ്ങിയത്. ബോംബൈ ഹൈക്കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തരുണ്‍ തേജ്പാല്‍ നല്‍കിയ ഹരജി നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു. പിന്നാലെ, തരുണ്‍ തേജ്പാലിനോട് രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

2013 നവംബറിൽ നടന്ന പീഡനക്കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് തരുൺ തേജ്പാലിനെ നേരത്തെ 10 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ ഈ ശിക്ഷ ജീവപര്യന്തമായി ഉയർത്തണം എന്നാവശ്യപ്പെട്ട് ഗോവ സർക്കാർ സുപ്രിംകോടതിയെ സമീപിക്കുകയുണ്ടായി. ഇതിനിടയിലാണ് ഹൈക്കോടതി വിധിക്കെതിരെ തേജ്പാലും ഹരജി സമർപ്പിച്ചത്.

എന്നാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി ആദ്യം കീഴടങ്ങണമെന്നും, അതിനുശേഷം മാത്രമേ പ്രതിയുടെ ഹരജി പരിഗണിക്കാവൂ എന്നും ഗോവ സർക്കാർ കോടതിയിൽ വാദിച്ചു. സർക്കാരിന്റെ ഈ വാദം അംഗീകരിച്ചുകൊണ്ടാണ് സുപ്രിംകോടതി ഇപ്പോൾ തരുൺ തേജ്പാലിനോട് രണ്ടാഴ്ചയ്ക്കുള്ളിൽ ഹാജരാവുകയോ കീഴടങ്ങുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പിന്നാലെയാണ് സ്വയം മുന്നോട്ടുവന്ന് കീഴടങ്ങിയത്.

2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തേജ്പാലിനെതിരായ കേസിൽ ഗോവയിലെ വിചാരണ കോടതി നേരത്തെ അദ്ദേഹത്തെ വെറുതെ വിട്ടിരുന്നു. എന്നാൽ വിചാരണ കോടതിയുടെ വിധിയിലും കണ്ടെത്തലുകളിലും ചില പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗോവ സർക്കാർ ഇതിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. വിശദമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ വിചാരണ കോടതിയുടെ കണ്ടെത്തലുകൾ തള്ളിയ ഹൈക്കോടതി, പ്രതി കുറ്റം ചെയ്തതായി കണ്ടെത്തുകയും തേജ്പാലിനെ ശിക്ഷിക്കുകയും ചെയ്യുകയായിരുന്നു.

TAGS :

Next Story