അധ്യാപിക ഓടിച്ച സ്‌കൂട്ടർ കാട്ടാനയുമായി കൂട്ടിയിടിച്ചു; മൂന്ന് കഷ്ണങ്ങളായി ഒടിഞ്ഞ് ആനക്കൊമ്പ്
ആന കാട്ടിലേക്ക് തന്നെ തിരിച്ചോടി

- Updated:
2026-06-04 10:09:17

ഖാത്തിമ: വനപാതയിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യവെ കാട്ടാനയുമായി കൂട്ടിയിടിച്ചുള്ള അപകടത്തിൽ അധ്യാപികയ്ക്ക് പരിക്ക്. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലെ ചകർപൂരിനും ബൻബാസയ്ക്കും ഇടയിലുള്ള ഖാത്തിമ-തനക്പൂർ ഹൈവേയിലായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ ആനയുടെ കൊമ്പ് മൂന്ന് കഷണങ്ങളായി ഒടിഞ്ഞു.
സ്വകാര്യ സ്‌കൂൾ അധ്യാപികയായ നികിത കപ്രി സഞ്ചരിച്ച ആക്ടിവ സ്‌കൂട്ടറാണ് ആനയുമായി കൂട്ടിയിടിച്ചത്. വനപാതയിലൂടെ സഞ്ചരിക്കവെ കാട്ടാന അപ്രതീക്ഷിതമായി ഇറങ്ങിവരുകയായിരുന്നു. ഈ പാതയിൽ കാട്ടാനകളുടെ സാന്നിധ്യം പതിവാണ്. വനത്തിൽ നിന്ന് ഒരു കുട്ടിയാന പെട്ടെന്ന് റോഡിലേക്ക് ഇറങ്ങിവരികയും റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുകയുമായിരുന്നു.
അധ്യാപികയ്ക്ക് പ്രതികരിക്കാൻ സമയം ലഭിക്കുന്നതിന് മുൻപ് തന്നെ സ്കൂട്ടർ ആനയുടെ മേൽ നേരിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. അപകടത്തിന് പിന്നാലെ ആന കാട്ടിലേക്ക് തന്നെ ഓടിമറഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു.
#Uttarakhand : A woman teacher crashed her Activa straight into an adult elephant on Khatima Road
— Amitabh Chaudhary (@MithilaWaaala) May 21, 2026
The collision was so intense that the elephant's tusks broke off and fell on the road.😭
The poor elephant 🐘 somehow got up & ran away toward the jungle in fear.
Imagine the… pic.twitter.com/XmK5zeoy6p
Adjust Story Font
16
