Quantcast

പിതാവിന്‍റെ ലൈംഗികാതിക്രമത്തിൽ നിന്ന്17കാരിക്ക് തുണയായത് 'ചാറ്റ് ജിപിടി'; വർഷങ്ങളോളം കുട്ടിയെ പീഡിപ്പിച്ചയാളെ പിടികൂടി പൊലീസ്

പെൺകുട്ടിയെ ഏഴ് വയസ് മുതലേ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

MediaOne Logo

Web Desk

  • Updated:

    2026-06-20 16:21:16

Published:

20 Jun 2026 9:50 PM IST

പിതാവിന്‍റെ ലൈംഗികാതിക്രമത്തിൽ നിന്ന്17കാരിക്ക് തുണയായത് ചാറ്റ് ജിപിടി; വർഷങ്ങളോളം കുട്ടിയെ പീഡിപ്പിച്ചയാളെ പിടികൂടി പൊലീസ്
X

മുംബൈ: മഹാരാഷ്ട്രയിലെ ന്യൂ പൻവേലിൽ പ്രായപൂർത്തിയാകാത്ത മകളെ വർഷങ്ങളോളം കൊടിയ പീഡനത്തിനിരയാക്കിയ 55കാരൻ അറസ്റ്റിൽ. പതിനേഴുകാരിയെ പത്ത് വർഷത്തിലേറെ കാലം പീഡിപ്പിച്ച പിതാവിനെയാണ് മഹാരാഷ്ട്ര പൊലീസ് പിടികൂടിയത്. രഹസ്യമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഇയാളിൽ നിന്ന് രക്ഷനേടാൻ ചാറ്റ് ജിപിടിയുമായുള്ള ചാറ്റിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് കുട്ടിക്ക് തുണയായത്.

ഉപദ്രവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയ ഇയാളിൽ നിന്നെങ്ങനെ രക്ഷപ്പെടാമെന്ന് ചാറ്റ് ജിപിടിയോട് ചോദിച്ചപ്പോഴാണ് ബന്ധപ്പെട്ട അധികൃതരിൽ അറിയിക്കാനുള്ള ചിന്ത പെൺകുട്ടിക്ക് ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പോക്സോ വകുപ്പുകൾ ചേർത്താണ് ഖണ്ഡേശ്വർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

'പൻവേലിൽ വെൽഡിങ് ഷോപ്പ് നടത്തുന്നയാളെയാണ് ഞങ്ങൾ പിടികൂടിയത്. പെൺകുട്ടിയെ ഇയാൾ ചെറുപ്രായം മുതൽക്കേ ക്രൂരപീഡനത്തിന് വിധേയയാക്കിയിട്ടുണ്ട്. 17 വയസുവരെ പീഡനവിവരം കുട്ടി രഹസ്യമാക്കി വെക്കുകയായിരുന്നു. ഒടുക്കം ഉപദ്രവത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടുത്താമെന്ന് ചോദിച്ചപ്പോൾ ചാറ്റ് ജിപിടിയാണ് ചൈൽഡ് ഹെൽപ്പ്ലൈനിൽ വിവരമറിയിക്കാൻ നിർദേശം നൽകിയത്. എഐ ചാറ്റ് ബോട്ടിന്‍റെ നിർദേശപ്രകാരം ചൈൽഡ് ഹെൽപ്പ്ലൈനിൽ വിവരമറിയിച്ചതോടെയാണ് പ്രതിയെ പുറംലോകമറിയുന്നത്. അതിജീവിതയുടെ മൊഴിപ്രകാരം ചൈൽഡ് ഹെൽപ്പ്ലൈൻ ഖണ്ഡേശ്വർ പൊലീസ് സ്റ്റേഷനെ വിളിച്ചറിയിച്ചു. തുടർന്നാണ് ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തത്.' ഖണ്ഡേശ്വർ എസ്പി അറിയിച്ചു.

പെൺകുട്ടിയെ ഏഴ് വയസ് മുതലേ ഇയാൾ ലൈംഗികോപദ്രവം നടത്തിയിരുന്നതായാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും മറ്റുള്ളവർക്ക് കാഴ്ചവെക്കാറുണ്ടായിരുന്നെന്നും കുട്ടി പരാതിപ്പെട്ടു. വീട്ടിനകത്ത് താൻ തനിച്ചിരിക്കുന്ന സമയങ്ങളിൽ ക്രൂരപീഡനത്തിന് ഇരയായിരുന്നെന്നും അതിജീവിത കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച അറസ്റ്റിലായ പ്രതിയെ പോക്സോ ആക്ട് കേസിൽ പൻവേൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കി ഞായറാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തുടർന്ന്, തലോജ സെൻട്രൽ ജയിലിലേക്ക് മാറ്റും.

TAGS :

Next Story