Quantcast

സേനയും സൈനികരും നരേന്ദ്രമോദിയുടെ കാൽക്കൽ വണങ്ങുന്നു; വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി

സൈന്യത്തെ ബിജെപിയും ജഗ്ദീഷ് ദേവ്ദയും ചേർന്ന് അപമാനിക്കുകയാണെന്നും ഉപമുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും കോൺഗ്രസ് പ്രതികരിച്ചു.

MediaOne Logo

Web Desk

  • Updated:

    2025-05-16 10:54:18.0

Published:

16 May 2025 4:22 PM IST

സേനയും സൈനികരും നരേന്ദ്രമോദിയുടെ കാൽക്കൽ വണങ്ങുന്നു; വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി
X

ഭോപാൽ: സേനയും സൈനികരും നരേന്ദ്രമോദിയുടെ കാൽക്കൽ വണങ്ങുന്നു എന്ന വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ജഗ്ദീപ് ദേവ്ദ. പഹൽഗാം ഭീകരാക്രമണത്തിൽ മറുപടി നൽകിയത് നരേന്ദ്ര മോദിയാണെന്നും ഇതുകൊണ്ടാണ് സേന മോദിയുടെ കാൽക്കൽ വീഴുന്നതെന്നുമായിരുന്നു ദേവ്ദയുടെ പരാമർശം.

പ്രസ്താവനയിൽ ഉപമുഖ്യമന്ത്രിയെ വിമർശിച്ച് കോൺഗ്രസ് രംഗത്ത് വന്നു. സൈന്യത്തെ ബിജെപിയും ജഗ്ദീഷ് ദേവ്ദയും ചേർന്ന് അപമാനിക്കുകയാണെന്നും ഉപമുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും കോൺഗ്രസ് പ്രതികരിച്ചു. ദേവ്ദയെ സ്ഥാനത്ത് നിന്ന നീക്കണമെന്നും രാജ്യം ഇവരോട് ഒരിക്കലും ക്ഷമിക്കില്ലെന്നും കോൺഗ്രസ് പറഞ്ഞു.

നേരത്തെ മധ്യപ്രദേശ് ബിജെപി മന്ത്രി കുൻവർ വിജയ് ഷാ കേണൽ സോഫിയ ഖുറേഷിയെ 'ഭീകരവാദികളുടെ സഹോദരി' എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന ഒരു സർക്കാർ പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയുടെ തിരിച്ചടിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെയും അഭിനന്ദിക്കുന്നതിനിടെയാണ് വിവാദ പരാമർശം. ''ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവർക്ക് ഉചിതമായ മറുപടി നൽകാൻ ഞങ്ങൾ അതേ സമുദായത്തിൽ നിന്നുള്ള സഹോദരിയെ അയച്ചു'' എന്നാണ് വിജയ് ഷാ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന.

TAGS :

Next Story