Quantcast

രാജ്യത്ത് സെൻസസ് രണ്ട് ഘട്ടങ്ങളായി നടക്കും; ആദ്യ ഘട്ടം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ

ജാതി സെൻസസ് രണ്ടാം ഘട്ടത്തിലായിരിക്കും നടക്കുക

MediaOne Logo

Web Desk

  • Published:

    30 March 2026 3:08 PM IST

ന്യൂഡൽഹി: രാജ്യത്ത് സെൻസസ് രണ്ട് ഘട്ടങ്ങളായി നടക്കും. ആദ്യ ഘട്ടം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയായിരിക്കും. ജാതി സെൻസസ് രണ്ടാം ഘട്ടത്തിലായിരിക്കും നടക്കുക. കേരളത്തിൽ സെൽഫ് എന്യൂമറേഷൻ ജൂൺ 16 മുതൽ 30 വരെ നടക്കും. വീടുകളിൽ എത്തിയുള്ള വിവരശേഖരണം ജൂലൈ 1 മുതൽ 30 വരെയായിരിക്കുമെന്നും സെൻസസ് ഓഫീസർ മൃത്യുഞ്ജയ് കുമാർ നാരായൺ അറിയിച്ചു.

സെൻസസ് സമയത്ത് ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ രഹസ്യമായിരിക്കും. വിവരാവകാശ നിയമപ്രകാരം ലഭിക്കില്ല. കോടതികൾക്ക് മുമ്പാകെ തെളിവായി ഹാജരാക്കാനും സാധിക്കില്ല. ആദ്യ ഘട്ടം വീടുകളുടെ എണ്ണം പട്ടികപ്പെടുത്തും. രണ്ടാം ഘട്ടം ജനങ്ങളുടെ എണ്ണവും രേഖപ്പെടുത്തും. സെൻസസിനായി കേന്ദ്രം 11718.24 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സെൻസസ് ഓഫീസർ അറിയിച്ചു. 19 ഭാഷകളിൽ രേഖകൾ തയാറാക്കും. മൊബൈൽ ആപ്പ് വഴിയും സെൻസസ് നടത്തും. പൗരന്മാർക്ക് സ്വയം എന്യൂമറേഷൻ നൽകാൻ സാധിക്കും.

TAGS :

Next Story