Quantcast

ഗ്രാമിയിൽ പുതുചരിത്രം; തിബറ്റൻ ആത്മീയനേതാവ് ദലൈലാമക്ക് പുരസ്‌കാരം

മികച്ച ഓഡിയോ ബുക്ക്, നരേഷൻ, സ്‌റ്റോറി ടെല്ലിങ് ആൻഡ് റെക്കോർഡിങ് വിഭാഗത്തിലാണ് ലാമക്ക് പുരസ്‌കാരം ലഭിച്ചത്

MediaOne Logo
ഗ്രാമിയിൽ പുതുചരിത്രം; തിബറ്റൻ ആത്മീയനേതാവ് ദലൈലാമക്ക് പുരസ്‌കാരം
X

തിബറ്റൻ ആത്മീയനേതാവ് ദലൈലാമക്ക് ഗ്രാമി പുരസ്‌കാരം. 'ബെസ്റ്റ് ഓഡിയോ ബുക്ക്, നറേഷൻ ആൻഡ് സ്റ്റോറിടെല്ലിങ് റെക്കോർഡിങ്' വിഭാഗത്തിലാണ് ദലൈലാമയുടെ 'മെഡിറ്റേഷൻസ്: ദ റിഫ്ലക്ഷൻസ് ഓഫ് ഹിസ് ഹോളിനസ് ദ ദലൈലാമ' എന്ന സ്പോക്കൺ- വേർഡ് ആൽബം പുരസ്കാരം നേടിയത്. 'മ്യൂസിക് ഫോർ ജോൺ വില്യംസ്' മികച്ച സംഗീത സിനിമക്കുള്ള പുരസ്‌കാരം നേടിയതോടെ സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിനും ആദ്യ ഗ്രാമി അവാർഡ് ലഭിച്ചു. 'കെ- പോപ്പ് ഡീമൺ ഹണ്ടേഴ്‌സി'ലെ 'ഗോൾഡൻ' എന്ന ഗാനം മികച്ച ഗാനത്തിനുള്ള പുരസ്‌കാരവും നേടി.

യുഎസ് ഗായികയും ഗാനരചയിതാവും നടിയുമായ ലേഡി ഗാഗയും കരിയറിലെ ആദ്യ ഗ്രാമി പുരസ്‌കാരം നേടി. 'ആബ്ര കാ ഡാബ്ര'യിലൂടെ ഡാൻസ് പോപ്പ് റെക്കോർഡിങ് വിഭാഗത്തിലാണ് നേട്ടം. യുഎസ് റാപ്പർ കെൻഡ്രിക് ലാമർ റാപ്പ് വിഭാഗത്തിൽ മൂന്ന് പുരസ്‌കാരങ്ങൾ സ്വന്തമാക്കി. ഇതോടെ, ഗ്രാമി ചരിത്രത്തിൽ ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ ഹിപ് ഹോപ് താരം എന്ന നേട്ടവും ലാമർ സ്വന്തമാക്കി.

ഇതുവരെ 26 ഗ്രാമി അവാർഡുകളാണ് ലാമർക്ക് ലഭിച്ചത്. പുലിസ്റ്റർ അവാർഡ് ജേതാവ് കൂടിയായ ലാമർക്ക് ഗ്രാമിയിൽ ഒമ്പത് നോമിനേഷനുകളാണുള്ളത്. ലാറ്റിൻ റാപ്പറായ ബാഡ് ബണ്ണി മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസിനുള്ള അവാർഡിന് അർഹനായി. ഇന്ത്യയുടെ പ്രതീക്ഷകളായിരുന്ന സിദ്ധാന്ത് ഭാട്ടിയ, ചാരു സുരി, അനുഷ്‌ക ശങ്കർ എന്നിവർക്ക് പുരസ്‌കാരം നേടാനായില്ല.

TAGS :

Next Story