കാഠ്മണ്ഡുവിൽ കുടുങ്ങിയ മലയാളിസംഘം നാളെ നാട്ടിലേക്ക് മടങ്ങും
കോഴിക്കോട് , മലപ്പുറം ജില്ലകളിലെ 40 അംഗ സംഘമാണ് നാട്ടിലേക്ക് മടങ്ങുന്നത്

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിൽ കുടുങ്ങിയ മലയാളിസംഘം നാളെ നാട്ടിലേക്ക് മടങ്ങും. കോഴിക്കോട് , മലപ്പുറം ജില്ലകളിലെ 40 അംഗ സംഘമാണ് നാട്ടിലേക്ക് മടങ്ങുന്നത്. കാഠ്മണ്ഡുവിൽ നിന്ന് വിമാനമാർഗം ബംഗളൂരുവിലെത്തും. നേപ്പാളിലെ പോഖ്രയിലേക്കുള്ള യാത്രയ്ക്കിടയിൽ പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് ഗോശാലയിൽ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മലയാളി സംഘം നേപ്പാളിൽ എത്തിയത്.
അതേസമയം നേപ്പാളിലെ ജെൻസി പ്രതിഷേധത്തിനും സംഘര്‍ഷത്തിനും ശമനമാവുകയാണ്. ഇടക്കാല സർക്കാരിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. മുൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സുഷീല കർക്കി, ഇലക്ട്രിസിറ്റി അതോറിറ്റി മുൻ എംഡി കുൽമൻ ഗിസിങ്, കാഠ്മണ്ഡു മേയർ ബലേൻ ഷാ എന്നിവരാണ് പരിഗണനയിലുള്ളത്.
പ്രതിഷേധത്തിനിടെ ഇതുവരെ കൊല്ലപ്പെടത് 30 പേരാണ് . കാഠ്മണ്ഡുവിൽ നിരോധനാഞ്ജ തുടരുകയാണ്. പ്രതിഷേധക്കാർ തീയിട്ട സുപ്രിം കോടതിയും ബാങ്കുകളുമടക്കമുള്ളവ ഘട്ടംഘട്ടമായി തുറന്നേക്കും.
സംഘർഷ സാഹചര്യം കണക്കിലെടുത്ത് ത്രിഭുവൻ സർവകലാശാലയുടെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചു. പ്രശ്നങ്ങൾ പരിഹരിക്കാനായി ചർച്ചകൾ തുടരുന്നതായി പ്രസിഡന്‍റ് രാം ചന്ദ്ര പൗഡേൽ അറിയിച്ചു.
Adjust Story Font
16

