Quantcast

പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് അനാച്ഛാദനം ചെയ്തു

'സേവാ തീർഥ്' എന്നാണ് പുതിയ ഓഫീസിന്റെ പേര്

MediaOne Logo

Web Desk

  • Published:

    13 Feb 2026 3:17 PM IST

പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് അനാച്ഛാദനം ചെയ്തു
X

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഓഫീസ് അനാച്ഛാദനം ചെയ്തു. 'സേവാ തീർഥ്' എന്നാണ് പുതിയ ഓഫീസിന്റെ പേര്. വൈകുന്നേരം ആറിനാണ് ഉദ്ഘാടനം നടക്കുക. സൗത്ത് ബ്ലോക്കിലെ ഓഫീസിൽ നിന്നാണ് സേവാ തീർഥ് എന്ന പുതിയ ഓഫീസിലേക്ക് മാറുന്നത്. സെൻട്രൽ വിസ്തയുടെ ഭാഗമായി പണികഴിപ്പിച്ചതാണ് പുതിയ ഓഫീസ് സമുച്ചയം. പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ സെക്രട്ടറി അജിത് ഡോവലിൻറെ ഓഫീസും ഇവിടെയാണ്.

കൂടാതെ, ഇന്ത്യ ഹൗസ് എന്ന പേരിൽ വിദേശത്തു നിന്ന് വരുന്ന അതിഥികളെ സ്വീകരിക്കുന്നതിനായുള്ള പ്രത്യേക മന്ദിരവും ഒരുക്കിയിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടേറിയേറ്റും ഈ ഓഫീസ് മന്ദിരങ്ങളുടെ ഭാഗമായി വരുന്നുണ്ട്. സെൻട്രൽ വിസ്ത എന്ന പേരിൽ കേന്ദ്ര സർക്കാരിന്റെ സെൻട്രൽ സെക്രട്ടേറിയേറ്റ് ഓഫീസുകളുടെയെല്ലാം നവീകരണം കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്. അതിന്റെ ഭാഗമായാണ് പ്രധാനപ്പെട്ട മന്ത്രാലയങ്ങളുടെ കെട്ടിടങ്ങൾ മാറുന്നത്.

TAGS :

Next Story