തനിക്കെതിരായ കോൺഗ്രസിന്റെ ആരോപണങ്ങൾ ചർച്ച ചെയ്യാൻ സമയമുണ്ട്; ശശി തരൂർ
പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളെയും തള്ളി സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ചാണ് തരൂരിന്റെ പ്രതികരണം.

ന്യൂഡൽഹി: തനിക്കെതിരായ കോൺഗ്രസിന്റെ ആരോപണങ്ങൾ ചർച്ച ചെയ്യാൻ സമയമുണ്ടെന്ന് ശശിതരൂർ. വിദേശ രാജ്യങ്ങൾ അതിനുള്ള വേദിയല്ല. രാജ്യം ഒന്നിച്ച് നിൽക്കേണ്ട സാഹചര്യമാണ് ഇപ്പോൾ എന്നാണ് ശശി തരൂർ പ്രതികരിച്ചത്. നേതാക്കൾ ഒന്നും നേരിട്ട് പറഞ്ഞിട്ടില്ല. പ്രതിനിധി സംഘത്തെ സംബന്ധിച്ച് ഐക്യമാണ് ഏറ്റവും പ്രധാനമെന്നും തരൂർ പറഞ്ഞു.
വെടി നിർത്തലിൽ ട്രംപ് ഇടപെട്ടുവെന്ന കാര്യം പ്രത്യേക പാർലമെന്റ് സമ്മേളനം നടത്തി രാജ്യത്തോട് പറയണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളെയും തള്ളി സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ചാണ് തരൂരിന്റെ പ്രതികരണം.
watch video:
Next Story
Adjust Story Font
16

