Quantcast

ജമ്മുകശ്മീരിലെ ഉദ്ധംപൂരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് CRPF ജവാന്മാർ മരിച്ചു; 15 പേർക്ക് പരിക്ക്

സേനയുടെ 187-ാം ബറ്റാലിയനിൽ പെട്ട വാഹനത്തിൽ 23 പേരുണ്ടായിരുന്നു

MediaOne Logo

Web Desk

  • Published:

    7 Aug 2025 12:46 PM IST

ജമ്മുകശ്മീരിലെ ഉദ്ധംപൂരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് CRPF ജവാന്മാർ മരിച്ചു; 15 പേർക്ക് പരിക്ക്
X

ജമ്മു കശ്മീർ: ജമ്മുകശ്മീരിലെ ഉദ്ധംപൂരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് CRPF ജവാന്മാർ മരിച്ചു. 15 സൈനികർക്ക് പരിക്ക്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ബസന്ത് ഗഢിൽ നിന്നുള്ള ഒരു ഓപ്പറേഷനിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വ്യാഴാഴ്ച രാവിലെ 10:30 ഓടെയാണ് അപകടം നടന്നത്. സേനയുടെ 187-ാം ബറ്റാലിയനിൽ പെട്ട വാഹനത്തിൽ 23 പേരുണ്ടായിരുന്നു.

കാണ്ട്വ–ബസന്ത്ഗഢ് മേഖലയിലാണ് അപകടം നടന്നതെന്നും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദംപൂർ അഡീഷണൽ എസ്പി സന്ദീപ് ഭട്ട് പറഞ്ഞു.

അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പറഞ്ഞു. 'ഉദ്ധംപൂരിനടുത്ത് ഉണ്ടായ അപകടത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥരുടെ നഷ്ടം ദുഃഖകരമാണ്. രാഷ്ട്രത്തിനായുള്ള അവരുടെ മാതൃകാപരമായ സേവനം ഞങ്ങൾ ഒരിക്കലും മറക്കില്ല. എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.' അദ്ദേഹം എക്‌സിൽ കുറിച്ചു.

TAGS :

Next Story