Quantcast

കർണാടക മുൻ മുഖ്യമന്ത്രിയുടെ അക്കൗണ്ടുകളിൽ നിന്ന് മൂന്ന് ലക്ഷം കവർന്നു

കഴിഞ്ഞ ദിവസം തന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഓരോ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ വീതം മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതായും ഡി.വി സദാനന്ദ ഗൗഡ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    17 Sept 2025 9:10 PM IST

കർണാടക മുൻ മുഖ്യമന്ത്രിയുടെ അക്കൗണ്ടുകളിൽ നിന്ന് മൂന്ന് ലക്ഷം കവർന്നു
X

മംഗളൂരു:കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ ബാങ്ക് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്ത് മൂന്ന് ലക്ഷം രൂപ കവർന്നതായി പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ആർഎംവി എക്സ്റ്റൻഷനിലെ ബിബിഎംപി പാർക്കിൽ സംഘടിപ്പിച്ച അനുമോദന പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗൗഡയുടെ വെളിപ്പെടുത്തൽ.

75 സിവിൽ തൊഴിലാളികളെ ആദരിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം തന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഓരോ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ വീതം മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതായും ഗൗഡ വെളിപ്പെടുത്തി. എച്ച്ഡിഎഫ്സി, എസ്ബിഐ, ആക്‌സിസ് ബാങ്കുകളുടേതാണ് ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ. യുപിഐ ഇടപാടുകൾ വഴിയാണ് മോഷണം നടന്നത്. സൈബർ ക്രൈം പൊലീസിൽ പരാതി നൽകുമെന്ന് ഗൗഡ പറഞ്ഞു.

TAGS :

Next Story