തമിഴ്നാട്ടിൽ എട്ടാം ക്ലാസുകാരിയെ ഗർഭിണിയാക്കി; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍
സംഭവം പുറത്തറിഞ്ഞതോടെ പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും സ്കൂൾ വളയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു
കൃഷ്ണഗിരി : തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍ ബർഗൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ അധ്യാപകരായ അറുമുഖം, ചിന്നസ്വാമി, പ്രകാശ് എന്നിവരെയാണ് പിടികൂടിയത്. അധ്യാപകരെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
ബർഗൂരിനടുത്തുള്ള സർക്കാർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി കഴിഞ്ഞ ഒരു മാസമായി സ്കൂളിൽ പോയിരുന്നില്ല. ഇതിൽ സംശയം തോന്നിയ പ്രധാനാധ്യപകൻ പെൺകുട്ടിയുടെ വീട്ടിലെത്തി അന്വേഷിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. കുട്ടി ഗർഭിണിയാണെന്ന് മാതാപിതാക്കൾ അറിയിച്ചതിന് പിന്നാലെ പ്രിൻസിപ്പൽ വനിത പൊലീസിനെ വിവരമറിയിച്ചു.
ശിശുക്ഷേമ വകുപ്പും പൊലീസും നടത്തിയ ചോദ്യംചെയ്യലിൽ സ്കൂളിലെ മൂന്ന് അധ്യാപകർ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. ഇതിന് പിന്നാലെയാണ് അറുമുഖം, ചിന്നസ്വാമി, പ്രകാശ് എന്നീ അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്ത്. കുട്ടി നിലവിൽ കൃഷ്ണഗിരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.
അറസ്റ്റിലായ അധ്യാപകരെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും സ്കൂൾ വളയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
Adjust Story Font
16

