തൃശൂര്‍ പൂരത്തിലെ സജീവസാന്നിധ്യം 'പല്ലാട്ട് ബ്രഹ്മദത്തന്‍' ഇടിമിന്നലേറ്റ് ചരിഞ്ഞു
കുളിക്കുന്നതിനിടെ ഇന്ന് വൈകിട്ടോടെയാണ് ഇടിമിന്നലേറ്റത്.

കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു. തൃശൂര്‍ പൂരത്തിലടക്കം സജീവ സാന്നിധ്യമായിരുന്ന പല്ലാട്ട് ബ്രഹ്മദത്തന്‍ എന്ന ആനയാണ് ചരിഞ്ഞത്. കുളിക്കുന്നതിനിടെ ഇന്ന് വൈകിട്ടോടെയാണ് ഇടിമിന്നലേറ്റത്.
കോട്ടയം മേലമ്പാറ പല്ലാട്ട് തറവാടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ബ്രഹ്മദത്തന്‍. തൃശൂര്‍ പൂരത്തിന് പുറമെ വിവിധ ഉത്സവങ്ങളിലും പതിവായി പങ്കെടുക്കാറുണ്ടായിരുന്നു.
Next Story
Adjust Story Font
16

