ടിഎംസി പിളർപ്പ്: സ്പീക്കർക്ക് നൽകിയ കത്തിൽ ഒപ്പിട്ടത് 19 എംപിമാർ
കത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലെ പിളർപ്പിൽ എംപിമാർ സ്പീക്കർക്ക് നൽകിയ കത്ത് മീഡിയവണിന്. 19 എംപിമാരാണ് കത്തിൽ ഒപ്പുവെച്ചത്. യൂസുഫ് പഠാൻ, സയോനി ഘോഷ്, ശത്രുഘ്‌നൻ സിൻഹ തുടങ്ങിയ പ്രമുഖരെല്ലാം കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ലോക്‌സഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
കകോലി ഘോഷ്, ജഗദീഷ് ചന്ദ്ര ബസൂനിയ, ഖലീഉർ റഹ്മാൻ, പാർഥ ഭൗമിക്, ബാപി ഹൽദാർ, മാല റോയ്, മിതാലി ബാഗ്, ദീപക് അധികാരി, കാലിപദ സോറൻ, ജൂൺ മാലിയ, അരൂപ് ചക്രബർത്തി, ശർമിള സർക്കാർ, അസിത് കുമാർ മാൾ, സ്തബ്ദി റോയ്, രചന ബാനർജി, പ്രസൂൺ ബാനർജി എന്നിവരാണ് കത്തിൽ ഒപ്പുവെച്ച മറ്റു എംപിമാർ.
നിലവിൽ ലോക്‌സഭയിൽ ടിഎംസിക്ക് 28 എംപിമാരാണ് ഉള്ളത്. വിമതനീക്കത്തെ തുടർന്ന് ഇത് ഒമ്പതായി കുറഞ്ഞിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസിൽ നിന്ന് ഉടനടി രാജിവെക്കാനോ ഔദ്യോഗികമായി ബിജെപിയിൽ ചേരാനോ വിമത എംപിമാർ തീരുമാനിച്ചിട്ടില്ല. പകരം, എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഒരു പ്രത്യേക വിഭാഗമായി പ്രവർത്തിക്കാനാണ് അവർ പദ്ധതിയിടുന്നത്. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നാണ് വ്യക്തമാകുന്നത്.
Adjust Story Font
16

