Quantcast

സുരക്ഷാ ഭീഷണി; മുഖ്യമന്ത്രി വിജയിയുടെ ലണ്ടനിലെ പരിപാടി അവസാന നിമിഷം റദ്ദാക്കി

മുഖ്യമന്ത്രിയെ കാണാൻ നിരവധി ആരാധകരായിരുന്നു ഇവിടെ തടിച്ചുകൂടിയത്

MediaOne Logo
സുരക്ഷാ ഭീഷണി; മുഖ്യമന്ത്രി വിജയിയുടെ ലണ്ടനിലെ പരിപാടി അവസാന നിമിഷം റദ്ദാക്കി
X

ചെന്നൈ: സുരക്ഷാ ഭീഷണിയെത്തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി. ലണ്ടനിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദി ഷാർഡിലായിരുന്നു വിജയിയുടെ പരിപാടി. മുഖ്യമന്ത്രിയെ കാണാൻ നിരവധി ആരാധകരായിരുന്നു ഇവിടെ തടിച്ചുകൂടിയത്. എന്നാൽ അവസാന സമയം പരിപാടി ഒഴിവാക്കിയതായി സംഘാടകർ അറിയിക്കുകയായിരുന്നു. ഇതോടെ മണിക്കൂറുകളോളം ക്യൂവിൽ നിന്ന ആരാധകർക്ക് നിരാശരായി മടങ്ങേണ്ടിവന്നു.

സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി പരിപാടി ഉപേക്ഷിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ സംഘാംഗങ്ങൾ മൈക്കിലൂടെ അനൗൺസ് ചെയ്തത്. തമിഴ്നാട്ടിലേക്കുള്ള വിദേശനിക്ഷേപ സാധ്യത ഉറപ്പിക്കാൻ ലക്ഷ്യമിട്ടാണ് വിജയിയുടെ ബ്രിട്ടൻ സന്ദർശനം. സന്ദർശനത്തിനിടെ ഏകദേശം 12,300 കോടി രൂപയുടെ നിക്ഷേപ ധാരണാപത്രങ്ങളിൽ തമിഴ്‌നാട് സർക്കാർ ഒപ്പുവെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഏഷ്യയിലെ പ്രമുഖ അഡ്വാൻസ്ഡ് മാനുഫാക്ചറിങ്, ടെക്നോളജി ഹബ്ബായി തമിഴ്‌നാടിനെ മാറ്റാൻ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. പദ്ധതി നടപ്പിലാക്കപ്പെടുന്നതോടെ സംസ്ഥാനത്ത് 9,400ലധികം പുതിയ ഉയർന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. യുകെ പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി വിജയ് ഇന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തും.

TAGS :

Next Story