Quantcast

ക്യാപ്റ്റൻ മില്ലർ പൊങ്കലിനെത്തും, ഗിൽ നമ്പർ വൺ; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ...

നെതർലൻഡ്‌സിനെതിരെയുള്ള മത്സരത്തിൽ ഇംഗ്ലണ്ട് വിജയത്തിലേക്ക്

MediaOne Logo

Web Desk

  • Updated:

    2023-11-08 15:44:12.0

Published:

8 Nov 2023 3:28 PM GMT

Captain Miller arrives at Pongal, Gill Number One; Todays Twitter Trends…
X

ധനുഷ് നായകനാകുന്ന ബിഗബജറ്റ് തമിഴ് ചിത്രം ക്യാപ്റ്റൻ മില്ലർ, ഐസിസി റാങ്കിംഗ്, ഇംഗ്ലണ്ട്- നെതർലൻഡ്‌സ് മത്സരം തുടങ്ങിയവയാണ് ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ.

ക്യാപ്റ്റൻ മില്ലർ

ധനുഷ് നായകനാകുന്ന ക്യാപ്റ്റൻ മില്ലർ സത്യജ്യോതി ഫിലിംസാണ് പുറത്തിറക്കുന്നത്. അരുൺ മഹേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 15ന് പുറത്തിറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ 2024 പൊങ്കൽ സീസണിലേക്ക് മാറ്റിയതായാണ് ഇപ്പോഴത്തെ അറിയിപ്പ്.

പ്രിയങ്ക മോഹൻ നായികയാകുന്ന ചിത്രത്തിൽ നിവേദിത സതീത്, എലങ്കോ കുമാരവേൽ, ജോൺ കോക്കൻ, നാസ്സർ, എഡ്വേർഡ് സോനൻബ്ലിക്് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ജിവി പ്രകാശ് കുമാറാണ് സംഗീത സംവിധാനം.

ശുഭ്മാൻ ഗിൽ ഒന്നാമത്

ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിലും ഇന്ത്യൻ വീരഗാഥ. പാക് നായകൻ ബാബർ അസമിനെ മറികടന്ന് ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ ഒന്നാമതെത്തി. 830 പോയിൻറാണ് ഗില്ലിന്റെ സമ്പാദ്യം. ബാബർ 824 പോയിൻറുമായി രണ്ടാം സ്ഥാനത്തേക്കിറങ്ങി. ഈ നേട്ടം ഏറ്റവും വേഗത്തിൽ കൈവരിക്കുന്ന രണ്ടാമത്തെ താരമാണ് ഗിൽ. കരിയറിൽ വെറും 41 ഏകദിനങ്ങളാണ് ഈ നേട്ടത്തിലെത്താൻ ഗിൽ കളിച്ചത്. 38 ഇന്നിങ്‌സ് കളിച്ച് ഒന്നാം റാങ്കിലെത്തിയ എം.എസ് ധോണിയാണ് ഈ നേട്ടത്തിൽ വേഗത്തിലെത്തിയ താരം.

സമീപകാലത്ത് മികച്ച ഫോമിൽ കളിക്കുന്ന ഗിൽ ഈ കലണ്ടർ വർഷത്തിൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം കൂടിയാണ്. അടുത്തിടെയാണ് താരം കലണ്ടർ വർഷം 2000 റൺസ് എന്ന നാഴികക്കല്ലിൽ തൊട്ടത്. ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായ ഗിൽ തിരിച്ചു വരവിൽ രണ്ട് അർധ സെഞ്ച്വറി കുറിച്ചു കഴിഞ്ഞു. ശ്രീലങ്കക്കെതിരെ വെറും എട്ട് റൺസ് അകലെയാണ് താരത്തിന് ലോകകപ്പിലെ ആദ്യ സെഞ്ച്വറി നഷ്ടമായത്. ബൗളർമാരുടെ പട്ടികയിൽ മുഹമ്മദ് സിറാജ് തന്നെയാണ് ഒന്നാമത്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ടീം റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി.

ഇംഗ്ലണ്ട് വിജയത്തിലേക്ക്

ലോകകപ്പിൽ ഇന്ന് നെതർലൻഡ്‌സിനെതിരെയുള്ള മത്സരത്തിൽ ഇംഗ്ലണ്ട് വിജയത്തിലേക്ക്. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ബെൻ സ്‌റ്റോക്‌സിന്റെ സെഞ്ച്വറി (108) മികവിൽ 339 റൺസാണ് നേടിയത്. നായകൻ ജോസ് ബട്‌ലറടക്കം നിരാശപ്പെടുത്തിയ മത്സരത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് നേട്ടം. ഡേവിഡ് മലാനും(87), ക്രിസ് വോക്‌സും (51) ക്രിക്കറ്റിന്റെ നാട്ടുകാർക്കായി തിളങ്ങി. മറുപടി ബാറ്റിങ്ങിൽ ഓറഞ്ച് പട 33 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 162 റൺസ് മാത്രമേ നേടിയിട്ടുള്ളൂ. ഡച്ചുകാർക്കായി ഡാസ് ഡെ ലീഡ് മൂന്നും ആര്യൻ ദത്ത്, ലോഗൻ വാൻ ബീക് എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി. പോൾ വാൻ മീകേരൻ ഒരു വിക്കറ്റ് നേടി.

ലോകകപ്പ് പോയിൻറ് പട്ടികയിൽ കേവലം രണ്ട് പോയിൻറുമായി അവസാന സ്ഥാനക്കാരാണ് കഴിഞ്ഞ ലോകകപ്പിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ലോകകപ്പിൽ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ വിജയിച്ചവരാണ് നെതർലൻഡ്‌സ്. എന്നാൽ ഏഴ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാനായത്. നെതർലാൻഡിന് -1.398 ആണ് നെറ്റ് റൺ റേറ്റ് (NRR) അതേസമയം ഇംഗ്ലണ്ടിന്റെ (NRR) 1.504 ആണ്.

ഗോ ലോക്കൽ വിത്ത് ഡിഡി

പ്രാദേശിക വിപണിയെ സജീവമാക്കാൻ ഡിഡി ന്യൂസ് നടത്തുന്ന കാമ്പയിനാണ് ഗോ ലോക്കൽ വിത്ത് ഡിഡി. ദീപാവലിയോട് അനുബന്ധിച്ച് ട്വിറ്ററിൽ പല ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങളും പങ്കുവെക്കുന്നുണ്ട്. വോക്കൽ ഫോർ ലോക്കൽ എന്ന ഹാഷ്ടാഗും ഉപയോഗിക്കുന്നു.

പിക്കോക്ക് ഹബ് ജിയോ സിനിമയിൽ

പിക്കോക്ക് ഹബ് ഉള്ളടക്കങ്ങൾ ജിയോ സിനിമയിലും ലഭ്യമാകുന്നു. പിക്കോക്ക് ടിവിയിലെ ഉള്ളടക്കം ജിയോ സിനിമ തന്നെയാണ് സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചത്.

Captain Miller arrives at Pongal, Gill Number One; Today's Twitter Trends…

TAGS :

Next Story