ട്രംപിന്റെ അധിക തീരുവ; ബദൽ മാർഗം തേടി ഇന്ത്യ
ചർച്ചകളിൽ അമേരിക്ക അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഗൾഫ് രാജ്യങ്ങളുമായും യൂറോപ്യൻ രാജ്യങ്ങളുമായും വ്യാപാര ബന്ധം വർധിപ്പിക്കാനാണ് പദ്ധതിയെന്ന് വാണിജ്യ മന്ത്രി വ്യക്തമാക്കുന്നു

ന്യൂഡൽഹി:ട്രംപിന്റെ അധിക തീരുവയിൽ ബദൽ മാർഗങ്ങൾ തേടി ഇന്ത്യ. ചർച്ചകൾക്ക് അമേരിക്ക വഴങ്ങിയില്ല എങ്കിൽ ഗൾഫ് രാജ്യങ്ങളുമായും യൂറോപ്യൻ രാജ്യങ്ങളുമായും വ്യാപാര ബന്ധം വർധിപ്പിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. അമേരിക്കക്കെതിരെ ഉടൻ കടുത്ത നടപടി വേണ്ട എന്ന നിർദേശമാണ് പ്രധാനമന്ത്രി നൽകിയിരിക്കുന്നത്.
യു. എസിൻ്റെ തീരുവ ഭീഷണി നേരിടാൻ ബദൽ മാർഗങ്ങൾ തേടുമ്പോഴും വേഗത്തിൽ തീരുമാനം വേണ്ട എന്ന നിലപാടിലാണ് ഇന്ത്യ. ചർച്ചകളിൽ അമേരിക്ക അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഗൾഫ് രാജ്യങ്ങളുമായും യൂറോപ്യൻ രാജ്യങ്ങളുമായും വ്യാപാര ബന്ധം വർധിപ്പിക്കാനാണ് പദ്ധതിയെന്ന് വാണിജ്യ മന്ത്രി വ്യക്തമാക്കുന്നു.
യുഎഇ, മൗറിഷ്യസ്, ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ, പെറു, ചിലെ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാര കരാർ ചർച്ചകൾ പുരോഗമിക്കുകയാണ്. അമേരിക്ക വിട്ടുവീഴ്ചയ്ക്ക് തയാറായാൽ മാത്രം ചർച്ചകൾ തുടരാനാണ് തീരുമാനം. പാക്കിസ്ഥാനുമായി യുഎസ് കൂടുതൽ അടുക്കുന്നതു കൂടി കണക്കിലെടുത്താണ് ഇത്തരമൊരു നീക്കം. അമേരിക്കയുടെ പിഴത്തീരുവയിൽ ഇന്ത്യ പകരം തീരുവ ഏർപ്പെടുത്തുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല . ഡോണൾഡ് ട്രംപിന്റെ വെല്ലുവിളിയിൽ പ്രകോപിതരാകേണ്ടതില്ല എന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം.
Adjust Story Font
16

